
ഖത്തറിൽ പടിപടിയായി ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി
ഖത്തറിൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ കാലയളവിൽ അന്തരീക്ഷ താപനില 43 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ 19, 20 തീയതികളിൽ രാജ്യത്തെ ഉയർന്ന കാലാവസ്ഥ 47 മുതൽ 49 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. تشهد البلاد ارتفاع تدريجي في درجات الحرارة…