ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സർവീസ്. അന്നു തന്നെ ദോഹയിൽ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സർവീസുണ്ടാകും. 29 ന് കൊച്ചിയിൽ നിന്നാണ് രണ്ടാമതത്തെ സർവീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നിലവിലുള്ള…

Read More

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശിച്ചത് 75000 പേർ

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമുണ്ടായതായി ഖത്തർ ടൂറിസം. 25 ദിവസം 75000 പേരാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്താണ് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം സമ്മേളിച്ച വേദി പുതിയ അനുഭവമാണ് കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിച്ചത്. ജൂലായ് 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങൾ ഒഴുകിയെത്തി. ബാർനി, ബാർബി,…

Read More

ഖത്തറിൽ ഓഗസ്റ്റ് 6 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 ഓഗസ്റ്റ് 6, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. M129 എന്ന ഈ പുതിയ മെട്രോലിങ്ക് റൂട്ട് റാസ് ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ബർവ വില്ലേജ്, മദിനന്ത എന്നിവിടങ്ങളിലൂടെയാണ് ഈ മെട്രോലിങ്ക് ബസ് റൂട്ട് കടന്ന് പോകുന്നത്. ഈ റൂട്ടിന്റെ സർവീസ് വ്യക്തമാക്കുന്നതിനായുള്ള ഒരു മാപ്പ് ദോഹ മെട്രോ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്. ഈ മാപ്പ് പ്രകാരം ഈ റൂട്ടിൽ…

Read More

ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഖത്തറിൽ ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന അന്തരീക്ഷ താപനില ഏതാണ്ട് 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ ഖത്തറിൽ പ്രധാനമായും കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് അനുഭവപ്പെടുമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. المعلومات المناخية لشهر #أغسطس #قطرClimate…

Read More

എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി

എജ്യുക്കേഷന്‍ സിറ്റിയിലെ തെക്ക്-വടക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ട്രാം സര്‍വീസ് തുടങ്ങി. ഇതോടെ എജ്യുക്കേഷന്‍ സിറ്റി ട്രാം സര്‍വീസിന് മൂന്ന് ലൈനുകളായി മാറി. ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിയുടെ തെക്ക് – വടക്ക് കാമ്പസുകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഗ്രീന്‍ ലൈന്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. കാമ്പസുകള്‍ക്കൊപ്പം താമസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ ലൈന്‍. എജ്യുക്കേഷന്‍ സിറ്റി കമ്യൂണിറ്റി ഹൌസിങ്, ഖത്തര്‍ ഫൌണ്ടേഷന്‍ റിസര്‍ച്ച് സെന്റര്‍, പ്രീമിയര്‍ ഇന്‍ ഹോട്ടല്‍, സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക്, ഖത്തര്‍…

Read More

ആഗോള വിദ്യാഭ്യാസ റാങ്കിങ്ങില്‍ മികച്ച സ്ഥാനം സ്വന്തമാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി

ആഗോള വിദ്യാഭ്യാസ റാങ്കിങ്ങിലെ പ്രമുഖരായ ക്യുഎസിന്റെ റാങ്കിങ്ങില്‍ മികച്ച സ്ഥാനം സ്വന്തമാക്കി ഖത്തര്‍ യൂനിവേഴ്സിറ്റി. ലോകത്തെ യൂനിവേഴ്സിറ്റികളില്‍ 173ാം സ്ഥാനമാണ് ഖത്തര്‍ യൂനിവേഴ്സിറ്റി സ്വന്തമാക്കിയത്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വിശകലന സ്ഥാപനമാണ് ക്യു.എസ്. ആഗോള തലത്തിലെ യൂനിവേഴ്സിറ്റികളെ ഉള്‍പ്പെട‌ുത്തി ക്യുഎസ് തയ്യാറാക്കിയ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമാണ് ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് ഉണ്ടായത്. 2023 ലെ റാങ്കിങ്ങിങ്ങില്‍ 208 ാം സ്ഥാനമായിരുന്നു. 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ആദ്യ ഇരുനൂറില്‍ ഇടം പിടിക്കുകയും ചെയ്തു. റാങ്കിങ്ങിന്റെ മാനദണ്ഡങ്ങളില്‍ സുസ്ഥിരത, തൊഴില്‍…

Read More

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടപടി. ഇനി മുതൽ ഖത്തറിൽ ശമ്പളത്തിന്മേലുള്ള വായ്പകള്‍, ചില സുപ്രധാന മേഖലകളിലെ വായ്പകള്‍ എന്നിവയ്ക്ക് അധിക ചെലവ് ഈടാക്കാനാവില്ല. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നതും സാമ്പത്തിക നയങ്ങളുടെ ഭാഗമായി പലിശനിരക്ക് കൂട്ടിയതും പരിഗണിച്ചാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

Read More

എക്സ്പോ 2023-നെ വരവേൽക്കുന്നതിനായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. 2023 ഒക്ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ പ്രചാരണപരിപാടികളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി ദോഹ മെട്രോ സ്റ്റേഷനുകൾ എക്സ്പോ 2023 എക്സിബിഷന്റെ ഔദ്യോഗിക വർണ്ണങ്ങൾ, ദീപാലങ്കാരങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നതാണ്. പശ്ചിമേഷ്യന്‍, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണ് എക്സ്പോ 2023….

Read More

വിപുൽ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ; ഉടൻ ചുമതല ഏൽക്കും

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ വിപുല്‍ ഐഎഫ്എസ് ഉടന്‍ ചുമതലയേല്‍ക്കും. ഇന്നലെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അദ്ദേഹം അധികാരപത്രം ഏറ്റുവാങ്ങി. 1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിപുല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഈ പദവിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ബന്ധം ദൃഢമാക്കിയ അനുഭവ സമ്പത്ത് അംബാസഡര്‍ പദവിയില്‍ മുതല്‍ക്കൂട്ടാവും….

Read More

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിലെ ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, 2023 ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്: മണിക്കൂർ അടിസ്ഥാനമാക്കിയുള്ള നിരക്ക് – എട്ട് മണിക്കൂർ…

Read More