
ഖത്തറിൽ സ്ട്രീറ്റ് 33, അൽ കസറത് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു
അൽ കസറത് സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. സ്ട്രീറ്റ് 33 നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഇന്റർചേഞ്ച് പണിതീർത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന പഴയ റൗണ്ട്എബൗട്ട് ഒരു രണ്ട് ലവൽ ഇന്റർചേഞ്ച് ആയി മാറ്റിയിട്ടുണ്ട്. #Ashghal announces the Opening of Interchange linking Al Kassarat Street with Street 33 in Industrial Area…