ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച സര്‍വീസ് ഉണ്ടായിരിക്കില്ല; പകരം ബസുകൾ സര്‍വീസ് നടത്തും

ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച മെട്രോ സര്‍വീസ് ഉണ്ടായിരിക്കില്ല. പകരം ബസുകൾ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ റെഡ് ലൈനിനും ഗ്രീൻ ലൈനിനും പിന്നാലെയാണ് ഗോള്‍ഡ് ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഇതിന് പകരംമൂന്ന് റൂട്ടുകളിലായി ബസുകള്‍ സര്‍വീസ് നടത്തും. അൽ അസിസിയ മുതൽ റാസ് അബു അബൂദ് വരെയും, റാസ് അബു അബുദ് മുതൽ അൽ അസിസിയ വരെയും ഒന്നും രണ്ടും റൂട്ടുകളിലായിബസ് ഓടും. അൽ സദ്ദിനും ബിൻ മഹ്മൂദിനുമിടയിൽ റൂട്ട് മൂന്നിലും ഷട്ടില്‍…

Read More

ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച സര്‍വീസ് ഉണ്ടായിരിക്കില്ല; പകരം ബസുകൾ സര്‍വീസ് നടത്തും

ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ വെള്ളിയാഴ്ച മെട്രോ സര്‍വീസ് ഉണ്ടായിരിക്കില്ല. പകരം ബസുകൾ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ റെഡ് ലൈനിനും ഗ്രീൻ ലൈനിനും പിന്നാലെയാണ് ഗോള്‍ഡ് ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഇതിന് പകരംമൂന്ന് റൂട്ടുകളിലായി ബസുകള്‍ സര്‍വീസ് നടത്തും. അൽ അസിസിയ മുതൽ റാസ് അബു അബൂദ് വരെയും, റാസ് അബു അബുദ് മുതൽ അൽ അസിസിയ വരെയും ഒന്നും രണ്ടും റൂട്ടുകളിലായിബസ് ഓടും. അൽ സദ്ദിനും ബിൻ മഹ്മൂദിനുമിടയിൽ റൂട്ട് മൂന്നിലും ഷട്ടില്‍…

Read More

അല്‍ജീരിയയില്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

അല്‍ജീരിയയില്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. അള്‍ജീരിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോനട്രാക്ക് കമ്പനിയുമായി ചേര്‍ന്ന് കെമിക്കല്‍ പ്ലാന്‍ന്റ് സ്ഥാപിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.പുതുതായി നിര്‍മിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ ബ്യുട്ടെയ്ന്‍, പോളി ബ്യൂട്ടെയ്ന്‍ തുടങ്ങിയവയാണ് നിര്‍മിക്കുക

Read More

ഖത്തറിൽ പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാം; അൽ അദീദ് സേവനം മെട്രാഷിൽ

ഖത്തറിൽ പൊതു സമൂഹവുമായി ബന്ധപ്പെട്ട പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാൻ മെട്രാഷിൽ സംവിധാനം. അൽ അദീദ് സേവനമാണ് മെട്രാഷിൽ ഉൾപ്പെടുത്തിയത്. ഇതിലൂടെ പൊതുയിടങ്ങളിലെ മോശം പ്രവർത്തനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങൾ, ഉദ്യോഗസ്ഥ അഴിമതി തുടങ്ങിയവ പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാം. സ്വദേശികൾക്കും താമസക്കാർക്കും തങ്ങളുടെ വിവരങ്ങൾ രഹസ്യമാക്കി തന്നെ റിപ്പോർട്ട് ചെയ്യാനാവുന്ന സൗകര്യം മെട്രാഷിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. പൊതു ധാർമ്മികത, നിഷേധാത്മക സമീപനങ്ങൾ എന്നിവക്കു പുറമെ ഭീഷണികളും മെട്രാഷിലെ ‘അൽ അദീദ്’…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ ലുസൈൽ സ്റ്റേഡിയത്തിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോര് ലോകകപ്പ് ഫൈനല്‍ വേദിയായ ദോഹ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഉദ്ഘാടന മത്സരവും ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനവും ഫൈനലും നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ആരാധകര്‍ക്ക് കളിയാസ്വദിക്കാനുള്ള അവസരമുണ്ടാക്കാനാണ് ലൂസൈൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. എണ്‍പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ലുസൈല്‍ സ്റ്റേഡിയത്തിന്. ഇതോടെ ഏഷ്യന്‍ കപ്പ് മത്സര വേദികള്‍ ഒമ്പതായി. ഖത്തറും ലബനനും തമ്മിലുള്ള മത്സരത്തോടെ ജനുവരി പന്ത്രണ്ടിനാണ് ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം…

Read More

മാലിന്യ നിര്‍മാര്‍ജനത്തിൽ മാതൃകയായി ഖത്തര്‍

മാലിന്യ നിര്‍മാര്‍ജനത്തില്‍ വീണ്ടും മാതൃകയായി ഖത്തര്‍. ലോകകപ്പ് കാലത്ത് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച 173 ടണ്‍ പോളിസ്റ്റര്‍ തുണികള്‍ പുനരുപയോഗിച്ചാണ് ഖത്തര്‍ കയ്യടി നേടുന്നത്. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ റീസൈക്കിള്‍ ചെയ്തത്. സ്റ്റേഡിയങ്ങളിലും മതിലുകളിലുമെല്ലാം ലോകകപ്പ് ആവേശം തീര്‍ക്കാനാണ് ഈ ബാനറുകളും തുണികളും ഉപയോഗിച്ചിരുന്നത്. ഇവയെല്ലാം പ്ലാസ്റ്റിക്ക് ടാപ്പുകള്‍, തുണികള്‍, പാക്കേജിങ് വസ്തുക്കള്‍ തുടങ്ങി വൈവിധ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റി. ഖത്തര്‍ ലോകകപ്പിന്റെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ലോകകപ്പ് സമയത്തെ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനും…

Read More

ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ ഓട്ടോമേറ്റഡ് റഡാറുകളുമായി ഖത്തര്‍

 ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ ഓട്ടോമേറ്റഡ് റഡാറുകളുമായി ഖത്തര്‍. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും ലക്ഷ്യമിട്ടാണ് റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പുറമെ ഓട്ടോമേറ്റഡ് റഡാറുകള്‍ കൂടി സ്ഥാപിക്കുന്നത്. സെപ്തംബര്‍ മൂന്ന് മുതല്‍ ഈ റഡാറുകള്‍ നിരീക്ഷണം തുടങ്ങുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയുമാണ് ഓട്ടോമേറ്റഡ് റഡാറുകള്‍ പ്രധാനമായും…

Read More

ഖത്തറിൽ ചൂട് തുടരും; വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഖത്തറിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൂട് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, 2023 ഓഗസ്റ്റ് 18, 19 തീയതികളിൽ ഖത്തറിൽ വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഓഗസ്റ്റ് 18, 19 തീയതികളിൽ അന്തരീക്ഷ താപനില 33 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. حالة الطقس المتوقعة لعطلة…

Read More

ദോഹ എക്സ്പോ വളണ്ടിയര്‍ അഭിമുഖം തുടങ്ങി; 2200 പേര്‍ക്കാണ് അവസരം

ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ ഹോർടികൾചറൽ എക്സ്പോയുടെ വളൻറിയർ തെരഞ്ഞെടുപ്പിൻെറ ഭാഗമായി അഭിമുഖങ്ങൾ ആരംഭിച്ചു. ശനിയാഴ്ച ആരംഭിച്ച അഭിമുഖം സെപ്റ്റംബർ ഒമ്പത് വരെ തുടരും. ആഗസ്റ്റ് ആദ്യ വാരത്തിൽ ആരംഭിച്ച വളൻറിയർ രജിസ്ട്രേഷനിൽ നാലു ദിവസം കൊണ്ട് 50,000പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്നും 2200 വളൻറിയർമാരുടെ സേവനമാണ് എക്സ്പോക്ക് ആവശ്യമായുള്ളത്. ഗ്രീൻ ടീം എന്നറിയപ്പെടുന്ന വളൻറിയർ ടീമിനെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കുന്നത്. മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വളൻറിയർമാരെ…

Read More

ഖത്തര്‍ തീരത്ത് നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

ഖത്തര്‍ തീരത്ത് നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്കാണ് നിരോധനം. പ്രജനനകാലത്ത് മത്സ്യ ബന്ധനം നിര്‍ത്തിവെക്കാനുള്ള ജിസിസി തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമേ ഖത്തറില്‍ പിടിക്കാന്‍ അനുമതിയുള്ളൂ. നിരോധന കാലയളവില്‍ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5000 ഖത്തര്‍ റിയാല്‍ വരെയാണ് പിഴ.

Read More