ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൌദി വിദേശകാര്യമന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള അല്‍ സൌദുമായി കൂടിക്കാഴ്ച നടത്തി.സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. ഉന്നതതല സംഘത്തോടൊപ്പമാണ് സൌദി വിദേശകാര്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More

ഖത്തറിൽ മെട്രോ ലിങ്ക് ബസ് യാത്രകൾക്ക് ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധമാക്കി

ഖത്തറിൽ മെട്രോ ലിങ്ക് ബസ് സർവീസുകൾ ഉപയോഗിക്കാൻ അടുത്ത മാസം മുതൽ ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധം. യാത്ര സൗജന്യമായി തുടരുമെങ്കിലും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോളും ക്യു.ആർ കോഡ് സ്‌കാനിങ് നിർബന്ധമാണ്. Important announcement @metrotram_qa #metrolink #tap_in_tap_out #metro #karwa #mowasalat #doha #qatar pic.twitter.com/TVe7lF7vQQ — Mowasalat Qatar (@mowasalatqatar) September 24, 2023 മെട്രോ ലിങ്ക് വാഹനങ്ങളിലെ യാത്രക്ക് കർവ സ്മാർട്ട് കാർഡോ കർവ ആപ്ലിക്കേഷനോ ഉപയോഗിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. എന്നാൽ…

Read More

ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ദ്ധനവ്

ഖത്തറില്‍ വിമാനയാത്രക്കാരുടെ എണ്ണത്തിന്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 28.1 ശതമാനം വര്‍ധനവ് ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് വിമാന സര്‍വീസുകളുടെ എണ്ണത്തിലും 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 22,909 ഫ്ലൈറ്റുകളാണ് രാജ്യത്ത് വന്നുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 18,782 ആയിരുന്നു. ചരക്ക് നീക്കത്തിലും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ മാസം ഉണ്ടായത്. 3.5 ശതമാനം വളര്‍ച്ചയാണ്…

Read More

കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനം; ലേലത്തില്‍ വിറ്റത് 40 പക്ഷികൾ

കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തില്‍ ലേലത്തില്‍ 40 ഫാല്‍ക്കണ്‍ പക്ഷികളെ വിറ്റു. ഒരു കോടി 82 ലക്ഷം രൂപയാണ് ഇത്തവണത്തെ ഉയര്‍ന്ന ലേലത്തുക. പ്രതാപത്തിന്റെ അടയാളമായ ഈ പക്ഷികള്‍ക്കായി ലക്ഷങ്ങളും കോടികളും ചെലവഴിക്കാറുണ്ട്. അറബ് മേഖലയിലെ പ്രധാന ഫാല്‍ക്കൺ പ്രദര്‍ശനമായ കതാറയിലും ഈ ആവേശം കണ്ടു. ഇത്തവണ ഒരു പക്ഷിക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 20 ലക്ഷം റിയാല്‍ ആണ്, അതായത് ഒരു കോടി 82 ലക്ഷം രൂപയാണ്. ഇ ബിഡ്ഡിങ് വഴിയായിരുന്നു ഇത്തവണ ലേലം…

Read More

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ; 88 രാജ്യങ്ങള്‍ പങ്കെടുക്കും

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയില്‍ 88 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. മൂന്നാഴ്ച മാത്രം ശേഷിക്കെ എക്സ്പോയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് പങ്കാളികളാകുന്ന രാജ്യങ്ങളുടെ കമ്മീഷണർ ജനറൽമാരുമായി സംഘാടകരുടെ അവസാന വട്ട അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഇതിനിടെയാണ് എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുെട എണ്ണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്. പരിസ്ഥിതിയും, കൃഷിയും പ്രമേയമാവുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർവേദിയൊരുക്കുന്നത്. ആറു മാസം…

Read More

നാസര്‍ അല്‍ ഖിലൈഫി വീണ്ടും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡൻ്റ്

പിഎസ്ജി പ്രസിഡന്റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനുമായ നാസര്‍ അല്‍ ഖിലൈഫിയെ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. നാല് വര്‍ഷത്തേക്കാണ് നിയമനം. യൂറോപ്പിലെ അഞ്ഞൂറോളം ക്ലബുകള്‍ അംഗങ്ങളായുള്ള സംഘടനയാണ് ഇസിഎ. ബോര്‍ഡ് മീറ്റിങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഓണ്‍ലൈനായും യുവേഫ പ്രസിഡന്റ് നേരിട്ടും പങ്കെടുത്തിരുന്നു.

Read More

എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സോഷ്യല്‍ മീഡ‍ിയ ക്യാമ്പയിനില്‍ വ്യക്തമാക്കി. കൗമാരക്കാരും കുട്ടികളും വിവിധ കമ്പനികളുടെ ‌എനര്‍ജി ഡ്രിങ്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റിയെ ബാധിക്കുന്നത് മൂലം ഹൃദ്രോഗത്തിന് കാരണമാകും. നാഡീ വ്യൂഹത്തെ ബാധിക്കുന്നത് വഴി ഉറക്കമില്ലായ്മ, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. അമിത വണ്ണം, പ്രമേഹം എന്നിവയ്ക്കും എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം വഴിവെക്കും….

Read More

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ടീം

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ഫുട്ബോൾ ടീം. ഇന്ന് കെനിയയുമായാണ് ഖത്തര്‍ സൌഹൃദ മത്സരം കളിക്കുക. വൈകിട്ട് 6.15ന് അല്‍ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മാസം 12ന് റഷ്യയുമായും ഖത്തറിന് കളിയുണ്ട്. സീനിയര്‍ താരങ്ങളെയെല്ലാം സംഘത്തിൽ ഉള്‍പ്പെടുത്തിയാണ് കോച്ച് കാര്‍ലോസ് ക്വിറോസിന്റെ തയ്യാറെടുപ്പ്.

Read More

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍

യാത്രക്കാർക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമർ സർവീസിലേക്ക് ലൈവ് വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ കിയോസ്‌കുകളിൽ ലഭ്യമാണ്. പുതുതായി സ്ഥാപിച്ച ഡിജിറ്റൽ കിയോസ്‌കിൽ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, നാവിഗേഷൻ, കസ്റ്റമർ സർവീസിലേക്കുള്ള ലൈവ് വീഡിയോ കോൾ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഇരുപത് ഭാഷകളിൽ യാത്രക്കാർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍…

Read More

ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം

ഖത്തറിൽ വിവിധ കാരണങ്ങളാൽ ട്രാഫിക് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണമെന്ന് നിർദേശം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ സമീപിക്കണം. പിഴയും ഗ്രൌണ്ട് ഫീസും അടയ്ക്കുന്നവർക്ക് വാഹനങ്ങളുമായി മടങ്ങാം. അല്ലാത്ത പക്ഷം വാഹനങ്ങൾ പൊതുലേലത്തിന് വയ്ക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

Read More