അക്ബർ അൽബാകിർ സ്ഥാനമൊഴിഞ്ഞു; ഖത്തർ എയർവേസിന് പുതിയ സിഇഒ

27 വർഷത്തെ സേവനത്തിനു ശേഷം ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബാകിർ സ്ഥാനമൊഴിഞ്ഞു. ബദർ മുഹമ്മദ് അൽമീറാണ് പുതിയ സിഇഒ. 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഖത്തർ എയർവേസിനെ അക്ബർ അൽ ബാകിറിനെ ഏൽപ്പിക്കുമ്പോൾ അത് വെറും നാല് വിമാനങ്ങൾ മാത്രമുള്ള ചെറിയ ഒരു കമ്പനി മാത്രമായിരുന്നു. വ്യോമയാന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഖത്തർ എയർവേസ്  യാത്രാ രംഗത്തും ചരക്ക് നീക്കത്തിലും ലോകത്തെ മുൻനിരക്കാരിൽ ഇടംപിടിച്ചു. ഇരൂനൂറിലേറെ വിമാനങ്ങളും…

Read More

ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു

ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് നിയമന ഉത്തരവിറങ്ങിയത്. ജൂലൈ മുതൽ നിലവില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സഅദ് ബിന്‍ അലി അല്‍ ഖര്‍ജി. ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ ചെയര്‍മാനെ നിയമിച്ച് ഉത്തരവിറക്കിയത്. നിയമനത്തെ എല്ലാവരും സ്വാഗതം ചെയ്തു. സ്ഥാനത്തിന് യോജിച്ച വ്യക്തിയാണെന്നാണദ്ദേഹമെന്നാണ് വിലയിരുത്തൽ. സമീപ വർഷങ്ങളിൽ നിരവധി പ്രധാന സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട് അൽ ഖർജി. മെയ് മാസത്തിൽ ഖത്തർ…

Read More

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം

ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഖത്തർ അൽഖോറില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനക്കാരായ നാനൂറിലേറെ പ്രവാസികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്‌റ്റ്സ് അസോസിയേഷൻ, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ മുഹമ്മദ്…

Read More

ഖത്തർ ടൂറിസത്തിന് ഇനി പുതിയ ചെയർമാൻ; സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ പുതിയ ചെയർമാനായി നിയമിച്ചു

ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ചെയര്‍മാനായി സഅദ് ബിന്‍ അലി അല്‍ ഖര്‍ജിയെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് നിയമന ഉത്തരവിറങ്ങിയത്. ജൂലൈ മുതൽ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സഅദ് ബിന്‍ അലി അല്‍ ഖര്‍ജി. ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ ചെയര്‍മാനെ നിയമിച്ച് ഉത്തരവിറക്കിയത്. നിയമനത്തെ എല്ലാവരും സ്വാഗതം ചെയ്തു. സ്ഥാനത്തിന് യോജിച്ച വ്യക്തിയാണ് അദ്ദേഹമെന്നാണ് വിലയിരുത്തൽ. സമീപ വർഷങ്ങളിൽ നിരവധി പ്രധാന സർക്കാർ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട് .മെയ് മാസത്തിൽ ഖത്തർ പ്രധാനമന്ത്രിയുടെയും…

Read More

ഗാസയിലേക്ക് ഭക്ഷണ പൊതികളുമായി ഖത്തർ ചാരിറ്റി

യുദ്ധം ദുരിതം വിതച്ച ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഗാസയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഫോര്‍ പലസ്തീന്‍ കാമ്പയിനിന്റെ ഭാഗമായി ഭക്ഷണമെത്തിക്കുന്നത്. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള വഴി തുറക്കുന്ന പക്ഷം കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന കണക്ക്കൂട്ടലിലാണ് ലോകരാജ്യങ്ങൾ.

Read More

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ്; മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി

ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലാണ് ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ കാൾസനെ ഇന്ത്യൻ താരം അട്ടിമറിച്ചത്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കല്‍ ചെസില്‍ കാൾസനെതിരെ വിജയം കാണുന്നത്. കറുത്തകരുക്കളുമായി കളിച്ച കാർത്തികേയൻ, 44 നീക്കങ്ങൾക്കൊടുവിലാണ് കാള്‍സനെ പിടിച്ചുകെട്ടിയത്.തഞ്ചാവൂർ സ്വദേശിയാണ് 24കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ. നേരത്തെ, ഇതേ ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ മറ്റൊരു…

Read More

ഇന്ത്യൻ കൗ​മാ​രക്കാരന് മുന്നിൽ സമനിലയിൽ കുടുങ്ങി മാഗ്നസ് കാൾസൺ

ചെസിലെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഇന്ത്യൻ ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ര​ൻ എം. ​പ്ര​ണേ​ഷ്. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ നാ​ലാം റൗ​ണ്ടി​ലാ​ണ് കാ​ൾ​സ​നെ, 17കാ​ര​നാ​യ പ്ര​ണേ​ഷ് വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച് സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. ലു​സൈ​ൽ സ്​​പോ​ർ​ട്സ് അ​റീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 53 നീ​ക്ക​ത്തി​നൊ​ടു​വി​ൽ കാ​ൾ​സ​ൻ ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ക്ക് മു​ന്നി​ൽ സ​മ​നി​ല വ​ഴ​ങ്ങുകയായിരുന്നു. ​ ലോ​ക​ ചെസ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ൾ​സ​നെ വി​റ​പ്പി​ച്ച പ്ര​ഗ്നാ​ന​ന്ദ​ക്ക് പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭാ​വി​ താ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന…

Read More

ഖത്തർ അമീറിനെ കണ്ട് ഇറാൻ വിദേശകാര്യ മന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ‌അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ .പലസ്തീനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തി.

Read More

ആകാശത്തും ഇനി ഇന്റർനെറ്റ് ; പദ്ധതിയുമായി ഖത്തർ എയർവെയ്സ്

ഇനി വിമാന യാത്രക്കാർക്ക് ആകാശത്തും ഇന്റർനെറ്റ് ലഭിക്കും. അതിനുള്ള കരാറിൽ ഒപ്പ് വെച്ചിരിക്കുകയാണ് ലോകോത്തര വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ്. എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായാണ് ഖത്തർ എയർവെയ്സ് കരാറില്‍ ഒപ്പുവച്ചത്, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക…

Read More

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം നിലനിർത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. യാത്രക്കാർക്കും പങ്കാളികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് 2020 ല്‍ ഹമദ് വിമാനത്താവളത്തെ തേടി ഐഎസ്ഒ അംഗീകാരമെത്തിയത്. ബി.എസ്.ഐ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്ന് കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാത്താവളം. വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് വളർച്ചയാണ് നേട്ടത്തിന് കാരണമായിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനങ്ങളും സൌകര്യങ്ങളുമാണ് വിമാനത്താവളം ഉറപ്പുവരുത്തുന്നത്.

Read More