റാസൽഖൈമയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവെയ്സ്

ദോഹയിൽ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. ദോഹയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ളത്.ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ‌ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും, ഖത്തർ എയർവേയ്‌സും തമ്മിലുള്ള പുതിയ കരാറിനെ തുടർന്നാണ് സർവിസുകൾ പുനരാരംഭിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് റാസൽഖൈമയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇത് വഴിയൊരുക്കും.യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള സൗകര്യപ്രദമായ വൺ-സ്റ്റോപ്പ് കണക്ഷനുകൾ ഉൾപ്പെടെ…

Read More

ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകൾക്കും നിയന്ത്രണം

തിരക്കേറിയ സമയങ്ങളില്‍ ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും നിരോധനം. നിയമം ലംഘിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും. ദോഹ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ട്രക്കുകൾക്കും, 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും നിരോധനമേർപ്പെടുത്തുന്നത്. തിരക്കേറിയ സമയത്താണ് നിയന്ത്രണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിപ്പില്‍ പറയുന്നു. എന്നാൽ, തിരക്കേറിയ സമയം ഏതെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു. യാത്രാ നിയന്ത്രണം എത്രകാലംവരെ തുടരുമെന്നും അറിയിച്ചിട്ടില്ല….

Read More

ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് മാറ്റിവെച്ചതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുട‌െ കോണ്‍സുലാര്‍, തൊഴില്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഇന്ത്യന്‍ എംബസിയുടെ മികച്ച സംവിധാനമാണ് ഓപ്പണ്‍ ഹൌസ്.

Read More

ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

ഖത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില. ഒക്ടോബറില്‍ 1.90 ഖത്തര്‍ റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്. അതേ സമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും. സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് നവംബര്‍ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

Read More

ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ മഴ ഈ ആഴ്ച്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. استمرار فرص الأمطار خلال الأسبوع القادم Continuation of chances of rain during next week#Qatar #قطر pic.twitter.com/9p5EgEgwx3…

Read More

കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി ഇ-സർവീസ്

കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഇ-​സേ​വ​ന പ​ട്ടി​ക​യി​ൽ പു​തി​യ സൗ​ക​ര്യം കൂ​ടി ഒ​രു​ക്കി​യ കാ​ര്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​തു​​പ്ര​കാ​രം തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക് വി​സ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കാ​നും താ​മ​സ​ക്കാ​രാ​യ​വ​ർ​ക്ക് ത​ന്നെ തൊ​ഴി​ൽ ന​ൽ​കാ​നും വേ​ഗ​ത്തി​ൽ ക​ഴി​യു​മെ​ന്നും അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ നി​ർ​ദേ​ശം. താ​മ​സ​ക്കാ​രാ​യ​വ​രു​ടെ ആ​ശ്രി​ത​രാ​യി കു​ടും​ബ വി​സ​യി​ൽ ഖ​ത്ത​റി​ലെ​ത്തി​യ​വ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ല്ലാ​തെ​ ത​ന്നെ ഓ​ൺ​ലൈ​ൻ വ​ഴി…

Read More

ഇസ്രയേലിന്റെ ആക്ഷേപങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ഖത്തർ; വെടി നിർത്തലിനും ബന്ദി മോചനത്തിനും ശ്രമം തുടരും

ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്ഷേപകരമായ പ്രസ്താവനകളെ മുഖവിലക്കെടുക്കുന്നില്ലെന്ന് ഖത്തര്‍. വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും വേണ്ടി ഖത്തര്‍ പരിശ്രമം തുടരും. ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന കുരുതി മേഖലയെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. എത്രയും വേഗം ആക്രമണം…

Read More

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സ്വകാര്യ ആവശ്യങ്ങൾക്കായി കൈവശം കരുതുന്ന വസ്തുക്കൾ സംബന്ധിച്ച് കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് ഖത്തർ കസ്റ്റംസ് അറിയിച്ചത്. تنويه #جمارك_قطر pic.twitter.com/Tapt5x8tdS — الهيئة العامة للجمارك (@Qatar_Customs) October 24, 2023 ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും തങ്ങളുടെ കൈവശമുള്ള സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവ സംബന്ധിച്ചുള്ള കസ്റ്റംസ് നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്….

Read More

ലേല നടപടികൾക്ക് പുതിയ അപ്ലിക്കേഷനുമായി ഖത്തർ, ആദ്യഘട്ടത്തിൽ ലഭ്യമാവുക സവിശേഷ നമ്പർ പ്ലേറ്റുകൾ

ലേല നടപടികൾക്ക് പുതിയ അപ്ലിക്കേഷനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം നടത്തുന്ന വിവിധ ലേലങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കുള്ള ഏകജാലകമാണ് സൗം എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ. സൗം അപ്ലിക്കേഷൻ വഴി ആദ്യഘട്ടത്തിൽ സവിശേഷ നമ്പർ പ്ലേറ്റുകൾ മാത്രമാണ് ലഭ്യമാകുക. മന്ത്രാലയം സ്ഥിരമായി നടത്തി വരുന്ന സവിശേഷ നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, വാഹനങ്ങൾ, ബോട്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തുടങ്ങി വിവിധ വസ്തുക്കളുടെ ലേലങ്ങൾ ഇനി സൗം വഴിയാകും നടത്തുക. ആദ്യഘട്ടത്തിൽ നമ്പർ പ്ലേറ്റുകൾ മാത്രമാണ് ഇതുവഴി ലഭിക്കുക. മെട്രാഷ്…

Read More

ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയും തമ്മില്‍ പ്രകൃതി വാതക വിതരണത്തിന് ധാരണ

ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയായ എനിയും തമ്മില്‍ ദീര്‍ഘകാല പ്രകൃതി വാതക വിതരണത്തിന് ധാരണയായി. 2026 മുതല്‍ 27വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഖത്തറിന്റെ അഭിമാന പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിയിലെ പങ്കാളി കൂടിയാണ് എനി. നിലവില്‍ ഇറ്റലിയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തില്‍ 10 ശതമാനം നല്‍കുന്നത് ഖത്തറാണ്. ആഗോള ഊർജ രംഗത്ത് ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് പ്രതിവർഷം ഒരു ദശലക്ഷം ടൺ എൽഎൻജി ഇറ്റലിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ…

Read More