ഗാസയിൽ തടവുകാരുടെ കൈമാറ്റം ഉടൻ സാധ്യമാകും; ഖത്തർ പ്രധാനമന്ത്രി

ഗാസയില്‍ തടവുകാരുടെ കൈമാറ്റം ഉടന്‍ സാധ്യമാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഹമാസിന്റെയും ഇസ്രായിലെന്റയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കരാറിലെത്താന്‍ വളരെ ചെറിയ അകലം മാത്രമാണ് ഉള്ളത്. മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച്…

Read More

ഖത്തറിൽ നടന്ന വതൻ സൈനിക അഭ്യാസത്തിന് പരിസമാപ്തി

ഖത്തറില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ വതന്‍ അഭ്യാസത്തിന് ഔദ്യോഗിക‌ സമാപനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ സമാപന ചടങ്ങിനെത്തി. ഈ മാസം ആദ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വതന്‍ സുരക്ഷാ അഭ്യാസങ്ങളുടെ ഔദ്യോഗിക സമാപനമാണ് നടന്നത്. തീവ്രവാദത്തെ നേരിടല്‍, വ്യക്തി സുരക്ഷ, സ്ഫോടനങ്ങള്‍, തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പരിശീലനങ്ങളുടെ വിലയിരുത്തല്‍ കൂടിയായിരുന്നു സമാപന പരിപാടി. വിവിധ സൈനിക വിഭാഗങ്ങളുടെ അഭ്യാസങ്ങളും നടന്നു, ഓരോ മേഖലയിലും മികവ് പുലര്‍ത്തിയര്‍വരെ ചടങ്ങില്‍ ആദരിച്ചു.

Read More

ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും

ഇത്തവണത്തെ ദുബൈ എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസും പങ്കെടുക്കും. നവംബര്‍ 13 മുതല്‍ 17 വരെ ദുബൈ വേള്‍ഡ് സെന്ററിലാണ് ഏറെ പ്രസിദ്ധമായ എയര്‍ഷോ നടക്കുന്നത്. ഖത്തര്‍ എയര്‍വേസിന്റെ ബോയിങ്, എയര്‍ബസ്, ഗള്‍ഫ് സ്ട്രീം വിമാനങ്ങള്‍ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു. അതേ സമയം എയര്‍ ഷോക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് ദുബൈ. ടിക്കറ്റ് ബുക്കിങും സജീവമായി നടക്കുന്നുണ്ട്. ലോകത്തിലെ പ്രമുഖ എയ്‌റോസ്‌പേസ് ഇവന്റാണ് ദുബൈ എയർഷോ. ഓരോ വർഷവും വിവധ രാജ്യങ്ങൾ മേളയിൽ പങ്കെടുക്കാറുണ്ട്.

Read More

ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ എജ്യൂക്കേഷൻ എബൗ ആൾ

ഗസ്സയിലെ ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ ഓക്‌സിജൻ പാർക്കിൽ കുട്ടികളും കുടുംബങ്ങളും ഒന്നിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തന സംഘടനയായ ‘എജ്യൂക്കേഷൻ എബൗ ആൾ’ ആണ് കുട്ടികൾക്കുവേണ്ടി പ്രത്യേക ഐക്യദാർഢ്യമൊരുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും അഭ്യർഥനകൾ തള്ളി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ നവംബർ 17 വെള്ളിയാഴ്ച എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ ‘ചിഡ്രൻ എബൗ ആൾ’ എന്ന തലക്കെട്ടിലാണ് സംഗമം. ഉച്ച…

Read More

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. ഈ മേഖലയിലെ മെട്രോലിങ്ക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. مستجدات خدمة مترولينكmetorlink Service Update #مترو_الدوحة #مترولينك#DohaMetro #metrolink pic.twitter.com/VrdlV80ljM — Doha Metro & Lusail Tram (@metrotram_qa) November 9, 2023 ഇതിന്റെ ഭാഗമായി ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന M148 മെട്രോലിങ്ക് സേവനങ്ങളിൽ…

Read More

ഖത്തർ: വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ 2023 നവംബർ 8 മുതൽ ഈ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. عودة فرص الأمطار من اليوم وخلال عطلة نهاية الاسبوع . #قطر Rain chances return from today and over the weekend. #Qatar pic.twitter.com/2PJcTNIy6O…

Read More

ഗാസയിൽ ഖത്തർ നിർമിച്ച ആശുപത്രിയിൽ തുരങ്കം ഉണ്ടെന്ന് ഇസ്രയേൽ; ആരോപണം നിഷേധിച്ച് ഖത്തർ

ഗാസയില്‍ ഖത്തര്‍ നിര്‍മിച്ച ശൈഖ് ഹമദ് ആശുപത്രിയില്‍ തുരങ്കങ്ങളുണ്ടെന്ന ഇസ്രായേലിന്റെ ആക്ഷേപം തള്ളി ഖത്തര്‍. കൃത്യമായ തെളിവുകളും സ്വതന്ത്രമായ അന്വേഷണങ്ങളും നടത്താതെയാണ് ഇസ്രായേല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ഖത്തര്‍ പറഞ്ഞു. ഗാസയിലെ ആശുപത്രികളിലും സ്കൂളുകളിലും ബോംബിട്ട് കൂട്ടക്കൊല തുടരുന്നതിനിടെയാണ് ഇസ്രായേല്‍ സൈനിക വക്താവ് ശൈഖ് ഹമദ് ആശുപത്രിക്ക് നേരെയും ആരോപണം ഉന്നയിച്ചത്. സാധാരണക്കാരെ ഉന്നംവച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാണ് ഇത്തരം ആക്ഷേപങ്ങളെന്ന് ഗാസ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഗാസയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു….

Read More

സുരക്ഷാ തയ്യാറെടുപ്പ് വിലയിരുത്തി ഖത്തറിൽ വതൻ അഭ്യാസ പ്രകടനം

വിവിധ മേഖലകളിലെ സുരക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഖത്തറില്‍ വതന്‍ അഭ്യാസം പ്രകടനം. സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം ഏജന്‍സികള്‍ ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം സർക്കാർ, അർധസർക്കാർ, സ്വകാര്യ വിഭാഗങ്ങളാണ് തിങ്കളാഴ്ച തുടങ്ങിയ വതന്‍ അഭ്യാസത്തിന്റെ ഭാഗമാകുന്നത്. സാധാരണവും അസാധാരണവുമായ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന ‘വതൻ’ അഭ്യാസ പ്രകടനം. വമ്പൻ സമ്മേളനങ്ങൾ, മേളകൾ,…

Read More

ഗാസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം: ഖത്തർ

ഗാസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഖത്തർ. ഇസ്രായേലിന്റെ നരഹത്യയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഗാസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത്. വംശഹത്യയും വംശീയ ഉന്മൂലനവുമാണ് ഇസ്രായേൽ ഗാസ്സയിൽ നടത്തുന്നത്. ഇസ്രായേൽ ലക്ഷ്യം വയ്ക്കുന്ന ഒരു വ്യക്തി സമീപത്തുണ്ട് എന്ന വാദത്തോടെയാണ് ഇസ്രായേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബിടുന്നത്. അതിന്റെ പേരിൽ…

Read More

ക്യാമ്പിങ് സീസൺ; കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം

ഖത്തറിലെ മരുഭൂമികളിൽ ക്യാമ്പിങ് സീസണുകൾക്ക് തുടക്കമായതോടെ മേഖലകളിലേക്കുള്ള കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം. നിശ്ചയിച്ച സമയങ്ങളിൽ മാത്രമാണ് ഇവയുടെ യാത്രക്ക് അനുവാദമുള്ളത്. ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും, വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് യാത്രക്ക് അനുമതി. തിരക്കേറിയ സമയങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ട്രാൻസ്പോർട്ടിങ്ങിന് സമയക്രമം ഏർപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ…

Read More