ഖത്തറിൽ രാത്രികൾക്ക് തണുപ്പ് കൂടും; 2 ദിവസം കൂടി കനത്ത കാറ്റ് തുടരും

ഖത്തറിൽ ഈ വാരാന്ത്യം വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കും. വ്യാഴം വരെ കനത്ത കാറ്റ് തുടരും. രാത്രികളിൽ തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം സമീപ ദിവസങ്ങളിലായി പുലർച്ചെ മഞ്ഞു മൂടിയ പ്രഭാതമാണ് ദോഹയിലേത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയെത്തി. ഇന്നലെ രാവിലെ അബു സമ്ര അതിർത്തിയിൽ 12 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ദോഹയിൽ 20 ഡിഗ്രി സെൽഷ്യസും. സമൂഹമാധ്യമങ്ങളിൽ കനത്ത മഞ്ഞിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി.

Read More

ഗാസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി

ഗാസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 116 ടൺ വസ്തുക്കളാണ് ഖത്തർ സായുധ സേന വിമാനത്തിലെത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും, ഖത്തർ റെഡ്ക്രസന്റും സംയുക്തമായാണ് ഇവ സജ്ജമാക്കിയത്. ഇതോടെ, ഒക്ടോബർ ഏഴ് മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങളിലായി 1362 ടൺ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷിലെത്തിച്ചു.

Read More

ഖത്തറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഈ മാസം 18ന് തുടങ്ങും

ഖത്തറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഈ മാസം 18ന് തുടങ്ങുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സൌം ആപ്ലിക്കേഷന്‍ വഴിയാണ് ഇഷ്ട നമ്പറിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെപോസിറ്റ് തുകയും നല്‍കണം. കൂടുതല്‍ പേര്‍ ഒരേ നമ്പറില്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ലേലത്തിലൂടെയാണ് നമ്പര്‍ നല്‍കുക.

Read More

ഇസ്രയേൽ-പലസ്തീൻ സംഘർഷം; മധ്യസ്ഥ ശ്രമം തുടരുമെന്ന് ഖത്തർ

ഗാസയിൽ വീണ്ടും വെടിനിർത്തലിനും, കൂടുതൽ ബന്ധികളെയും തടവുകാരെയും മോചിപ്പികാനും സാധ്യമാകും വിധം മധ്യസ്​ഥ ശ്രമങ്ങൾ തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ അൽഥാനി. ഞായറാഴ്​ച ആരംഭിച്ച ദോഹ ഫോറത്തിൽ ‘മധ്യപൂർവേഷ്യ​ ഇനിയെന്ത്​’ എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ പ​ങ്കെടുത്ത്​ സംസാരിക്കവെയാണ്​ ഗാസയിലെ വെടിനിർത്തൽ ദൗത്യം സംബന്ധിച്ച്​ അദ്ദേഹം വിശദീകരിച്ചത്​. ഗാസയിൽ വിനാശം വിതച്ച്​ ഇ​സ്രായേലിന്റെ വ്യോമാക്രമണവും മറ്റും തുടരു​മ്പോഴും പ്രതീക്ഷ കൈവിടാതെ, നല്ലൊരു ഫലത്തിനു വേണ്ടി ഖത്തറിന്റെ നേതൃത്വത്തിൽ…

Read More

ദോഹ തുറമുഖത്ത് അറേബ്യൻ കുതിരകളുടെ ലോക ചാമ്പ്യൻഷിപ്പ്; മത്സരങ്ങൾ വിവിധ വിഭാഗങ്ങളിൽ

വേഗതയും കരുത്തും സമന്വയിപ്പിച്ച് ദോഹ തുറമുഖത്ത് അറേബ്യന്‍ കുതിരകളുടെ ലോക ചാമ്പ്യന്‍ഷിപ്പ്. 21 രാജ്യങ്ങളില്‍ നിന്നുള്ള 150 കുതിരകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ഇതാദ്യമായാണ് അറേബ്യന്‍ കുതിരകളുടെ ലോകചാമ്പ്യന്‍ഷിപ്പ് മറ്റൊരു വേദിയിലെത്തുന്നത്. ദോഹ തുറമുഖത്ത് പ്രൗഢിയും സൗന്ദര്യവും കരുത്തും വേഗതയുമെല്ലാം ഒത്തുചേര്‍ന്ന കുതിരകള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി. പ്രായത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് മത്സരം നട‌ക്കുന്നത്. മികച്ച ബ്രീഡര്‍, കുതിര ഉടമ, സ്റ്റലിയന്‍സ് പ്ലാറ്റിനം ചാന്പ്യന്‍ഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങളും പ്രഖ്യാപിക്കും.

Read More

ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും

ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം. ദേശീയ ദിനമായ ഡിസംബര്‍ 18 വരെ പരിപാടികള്‍ തുടരും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

Read More

ഖത്തർ നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 10 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. 2023 ഡിസംബർ 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. فعاليات “درب الساعي” من 10 لغاية 18 ديسمبر 2023، من الساعة 3:00 إلى الساعة 11:00 مساءً، في المقر الدائم لدرب الساعي بمنطقة أم صلال.#وزارة_الثقافة pic.twitter.com/796AOCQTfY — وزارة الثقافة (@MOCQatar) December 5, 2023…

Read More

ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ 5-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉം ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസ് മുതൽ താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസ് വരെയുള്ള മേഖലയിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സർവീസ് റോഡുകൾ, താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നൽ…

Read More

ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണം; ജിസിസി ഉച്ചകോടി

ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ദോഹയില്‍ നടന്ന ജിസിസി ഉച്ചകോടി. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും യു.എന്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്വയം പ്രതിരോധമെന്നോ തീവ്രവാദ വിരുദ്ധ നടപടിയെന്നോ ഗസ്സയിലെ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും വംശഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങള്‍ പോലും യുദ്ധായുധമാക്കുന്ന ഇസ്രായേല്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. ജിസിസി നേതാക്കള്‍ക്ക് പുറമെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഉച്ചകോടിയില്‍…

Read More

ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തർ

 ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തര്‍. ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല യോഗത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ അധിനിവേശ സേന ഗസ്സയില്‍ നട‌ത്തിയ യുദ്ധക്കുറ്റങ്ങളെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ശക്തമായി അപലപിച്ചു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷയില്‍ നിന്ന് അവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും അന്വേഷണം ഉടന്‍ നട‌ത്തണം. ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും ദോഹ ജി.സി.സി ഉച്ചകോടിക്ക്…

Read More