ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍ വലിയ ഉണര്‍വുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയര്‍ കാര്‍ഗോ, മെയില്‍ സര്‍വീസുകളും കൂടി. വിമാന സര്‍വീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്. 2022 ല്‍ ലോകകപ്പ് നടന്ന വര്‍ഷത്തേക്കാള്‍ ഇത്തവണ സര്‍വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറില്‍ ഖത്തറിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 32 ലക്ഷമായിരുന്നു.ഈ…

Read More

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം

തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. മഴയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കൊതുകുകളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ, കൊതുകു കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…

Read More

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഖത്തറും ജോർദാനും

ഗാസയിൽ സമ്പൂര്‍ണ വെട‌ിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോര്‍ദാനും ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള യു.എന്‍ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗാസയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടി നിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.യുഎന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണം. ഗാസയിലേക്ക് മാനുഷിക…

Read More

തടവുകാരുടെ പുനരധിവാസം ; പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ത​ട​വു​കാ​രു​ടെ​യും ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ​വ​രു​ടെ​യും പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക വാ​രാ​ച​ര​ണ​വു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി.​സി.​സി യൂ​നി​ഫൈ​ഡ് ഇ​ൻ​മേ​റ്റ്സ് വീ​ക്കി​ന്റെ ഭാ​ഗ​മാ​യി മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ നാ​ലു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം, മോ​ചി​ത​രാ​യ ത​ട​വു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രി​പാ​ടി. ജ​യി​ൽ ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘പ്ര​തീ​ക്ഷ​യും തൊ​ഴി​ലും ന​ൽ​കാം’ എ​ന്ന…

Read More

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ VORTEXAC23+ എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. Glory blooms in golden dreams⁣⁣Introducing VORTEXAC23+, the Official Match Ball of the AFC Asian…

Read More

വീണ്ടും ഖത്തറിന്റെ നയതന്ത്രനീക്കം; തടവുകാരെ കൈമാറാൻ അമേരിക്കയും വെനസ്വേലയും ധാരണയിലെത്തി

അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ഖത്തറിന്റെ നയതന്ത്ര മാജിക്. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാന്‍ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു. വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെകൈമാറാനും ധാരണയിലെത്തിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കളസ് മദുരോയുടെ അടുപ്പക്കാരനായ കൊളംബിയന്‍ ബിസിനസുകാരന്‍ അലക്സ് സാബും മോചിപ്പിക്കപ്പെട്ടവരിലുണ്ട്. നിര്‍ണായക…

Read More

ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം. ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങിലും വൻകരയുടെ കിരീടം പര്യടനം നടത്തും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രോഫി ടൂറിൽ ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ സബൂക് കുടുംബവും അനുഗമിക്കും. ഖത്തറിൽ മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ എന്നിവിടങ്ങളിലും സൌദിയിൽ റിയാദ് സിറ്റി ബൊലേവാദ്, മാൾ ഓഫ് ദഹ്റാൻ എന്നിവിടങ്ങളിലും ആരാധകർക്ക് ഏഷ്യൻ കപ്പ് കിരീടം കാണാം. ട്രോഫിക്കൊപ്പവും ഭാഗ്യചിഹ്നത്തിനൊപ്പവും ഫോട്ടോയെടുക്കാനും അവസരമുണ്ട്. യുഎഇയിൽ…

Read More

ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാനും കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശദമായ ചർച്ചയിൽ ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും ഗസ്സയില്‍ വെടിനിര്‍ത്തിലിനും സമാധാനത്തിനുമായി നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും വലിയ സ്വാധീന ശക്തികളായാണ് ഖത്തറിനേയും ഇറാനേയും ലോകം നോക്കിക്കാണുന്നത്.

Read More

ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു

ഗാസയ്ക്ക് സഹായവുമായി ഖത്തറിൽ നിന്നും കപ്പൽ പുറപ്പെടുന്നു. ഇതുലരെ ഖത്തർ നടത്തിയ സഹായങ്ങൾക്ക് പുറമേയാണ് പുതിയ സഹായ പദ്ധതി കൂടി നടപ്പിലാക്കുന്നത്. 30 വിമാനങ്ങളിൽ ഉൾക്കൊള്ളുന്നതിന് തുല്യമായ ദുരിതാശ്വാസ സാമഗ്രികളാണ് ഭീമനായ ചരക്കുകപ്പലിൽ ഉണ്ടാവുക. ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആരോഗ്യം, ഭക്ഷണം, പാർപ്പിടം മറ്റു ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി നിരവധി സുപ്രധാന ദുരിതാശ്വാസ സാമഗ്രികളാണ് കപ്പൽ വഹിക്കുന്നത്. ഡിസംബർ 13 ന് ദോഹയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം 1,464…

Read More

കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി

സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷത്തെ മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരായ ഖത്തരി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ഈ മാസം 24 മുതല്‍ ജനുവരി നാല് വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. തുടര്‍ന്ന് തൊഴില്‍ സമയം കുറയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന…

Read More