
ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും
ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ഇന്ന് ഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെയും നേതൃത്വതിൽ…