
ഏഷ്യൻ കപ്പിന് വർണാഭ തുടക്കം; പലസ്തീനെ ചേർത്തുപിടിച്ച് ഉദ്ഘാടനം
ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന വേദിയിൽ പലസ്തീൻ ജനതയെ ചേർത്ത് പിടിച്ചാണ് ഖത്തർ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്തത്. ഉദ്ഘാടന വേദിയിൽ പലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അൽ ബത്താത്തിനെയും കൂട്ടിയാണ് ഖത്തർ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്. ടൂർണമെന്റിന്റെ പ്രതിജ്ഞ ചൊല്ലുന്നത് ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ ക്യാപ്റ്റനാണെന്നിരിക്കെയാണ് അത്തരമൊരു…