
മാലിന്യ നിർമാർജനം എളുപ്പമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സംവിധാനവുമായി ഖത്തർ നഗരസഭാ മന്ത്രാലയം
മാലിന്യ നിർമാർജനം ലളിതമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സർവിസുമായി ഖത്തർ നഗരസഭാ മന്ത്രാലയം. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുടെ മാലിന്യനിർമാർജന പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് നൂതന സംവിധാനമൊരുക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് ലളിതമായ അടിസ്ഥാന വിവരങ്ങൾ നൽകികൊണ്ട് മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഖര മാലിന്യങ്ങൾ, ഹരിത മാലിന്യങ്ങൾ, പുനുരപയോഗിക്കാവുന്നവ ഉൾപ്പെടെ മന്ത്രാലയത്തിനു കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഇതുവഴി നിക്ഷേപിക്കാവുന്നത്. വിവിധ തരം മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…