ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചത്. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് പുതിയ സമയം.കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് സൗകര്യപ്രദമാക്കാനാണ് സമയങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Read More

ജോർദാൻ വഴി ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ

ജോ​ർ​ഡ​ൻ വ​ഴി ഗാ​സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​കൊ​ണ്ട് ജീ​വി​തം ദു​സ്സ​ഹ​മാ​യ ഗാസയി​ലേ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന ഏ​ക വ​ഴി​യാ​യ റ​ഫ​യും യു​ദ്ധ​ഭൂ​മി​യാ​യ​തോ​ടെ​യാ​ണ് ബ​ദ​ൽ വ​ഴി​യി​ലൂ​ടെ ഖ​ത്ത​ർ സ​ഹാ​യം പു​നഃ​സ്ഥാ​പി​ച്ച​ത്. മേ​യ് ആ​റി​ന് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന റ​ഫ​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഗാസ​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹാ​യ​ത്തി​ന്റെ ഒ​ഴു​ക്ക് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദ​ൽ വ​ഴി തേ​ടി​യ​ത്. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ 10,000 ഭ​ക്ഷ്യ​പ്പൊ​തി​ക​ളും 15 ട​ൺ മെ​ഡി​ക്ക​ൽ…

Read More

മരുഭൂമിയെ പച്ചപ്പണിയിക്കുന്നു ; ഖത്തറിൽ 12 ലക്ഷം ചതുരശ്രമീറ്റർ മേഖലയിൽ പുൽമേടുകൾ വെച്ചുപിടിപ്പിച്ചു

മ​രു​ഭൂ​മി​യെ പ​ച്ച​പ്പ​ണി​യി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഖത്തറിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 12 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റോ​ളം മേ​ഖ​ല​യി​ൽ പു​ൽ​മേ​ടു​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന​തി​ന്റെ​യും പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പു​ൽ​മേ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. ഉ​മ്മു​ൽ സ​ഹ്ന​ത്, അ​ൽ ഖ​യ്യ, അ​ൽ സു​ലൈ​മി അ​ൽ ഗ​ർ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​ചെ​ടി​ക​ളും കു​റ്റി​ക്കാ​ടു​ക​ളും പ​ച്ച​പ്പു​ല്ലു​ക​ളും വെ​ച്ചു​പി​ടി​പ്പി​ച്ചാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം സ​സ്യ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​രു​ഭൂ​വ​ത്ക​ര​ണം ചെ​റു​ക്കു​ന്ന​തി​നു​മാ​യി മ​ന്ത്രാ​ല​യ​ത്തി​ലെ വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പ് മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ…

Read More

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ മുശൈരിബ് ഡൗ​ൺ​ടൗൺ

സു​സ്ഥി​ര വി​ക​സ​ന സം​രം​ഭം എ​ന്ന നി​ല​യി​ൽ മി​ഡി​ലീ​സ്റ്റി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ് പു​സ്ത​ക​ത്തി​ന്റെ തി​ള​ക്കം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ്ട​ർ ഗ്രൗ​ണ്ട് കാ​ർ​പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്ന റെ​ക്കോ​ഡു​മാ​യാ​ണ് മു​ശൈ​രി​ബ് പു​തി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 10,017 കാ​റു​ക​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ന് ന​ഗ​ര വി​ക​സ​ന മാ​തൃ​ക​യി​ൽ പു​തു​നേ​ട്ടം സ​മ്മാ​നി​ച്ച​ത്. ഖ​ത്ത​റി​ന്റെ ആ​സൂ​ത്രി​ത അ​ത്യാ​ധു​നി​ക ന​ഗ​രം എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ നി​ർ​മാ​ണം കൊ​ണ്ട് ലോ​കോ​ത്ത​ര​മാ​ണ്. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ്ഭാ​ഗ​ത്താ​യി…

Read More

പുതുകലാകാരൻമാർക്ക് അവസരവുമായി ഖത്തർ മ്യൂസിയം

ക​ല​യു​ടെ ലോ​ക​ത്ത് പി​ച്ച​വെ​ച്ചു​വ​ള​രു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക് മു​ന്നി​ൽ വി​ശാ​ല​മാ​യ കാ​ൻ​വാ​സ് തു​റ​ന്നു ന​ൽ​കി ഖ​ത്ത​ർ മ്യൂ​സി​യം. ത​ങ്ങ​ളു​ടെ താ​ൽ​കാ​ലി​ക പ​ബ്ലി​ക് ആ​ർ​ട്ടി​ൽ പ​​ങ്കെ​ടു​ത്ത് പ്ര​തി​ഭ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം അ​റി​യി​ച്ചു. പ​ബ്ലി​ക് ആ​ർ​ട്ട് പ്രോ​ഗ്രാം വ​ഴി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന തു​ട​ക്ക​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത ക​ലാ​സൃ​ഷ്ടി​ക​ൾ ലി​വാ​ൻ ഡി​സൈ​ൻ സ്റ്റു​ഡി​യോ ആ​ൻ​ഡ് ലാ​ബി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യാം. വ​ള​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​വും സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​രം​ഭ​മെ​ന്ന്…

Read More

തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം

തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്ന സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്: രാവിലെ 6 മുതൽ 8 വരെ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ. വൈകീട്ട് 5 മുതൽ രാത്രി 8…

Read More

മാമ്പഴ പ്രേമികളെ ഇതിലെ … ഇതിലെ … ; ഖത്തറിൽ മാമ്പഴ ഫെസ്റ്റിവെൽ ആരംഭിച്ചു

ഖ​ത്ത​റി​ലെ മാ​മ്പ​ഴ പ്രേ​മി​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ത്തു ദി​നം സൂ​ഖ് വാ​ഖി​ഫി​ൽ മ​ധു​ര​മൂ​റും മാ​മ്പ​ഴ​ക്കാ​ലം. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​ബി.​പി.​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ‘അ​ൽ ഹം​ബ എ​ക്സി​ബി​ഷ​ൻ’ സൂ​ഖ് വാ​ഖി​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൂ​ഖി​ലെ ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ൽ വൈ​കു​ന്നേ​രം 4.30ന് ​മാ​മ്പ​ഴ മേ​ള ഉ​ദ്ഘാ​ട​ന ചെ​യ്യും. വ്യാ​ഴം മു​ത​ൽ ജൂ​ൺ എ​ട്ടു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​വ​യും. രാ​ജാ​പു​രി, മ​ൽ​ഗോ​വ, നീ​ലം, അ​ൽ​ഫോ​ൺ​സോ, കേ​സ​ർ, ബ​ദാ​മി, മ​ല്ലി​ക, ഇ​മാം പ​സ​ന്ദ്, കാ​ല​പാ​ഡി, തോ​ടാ​പു​രി, സെ​ന്തൂ​രം…

Read More

യാത്രയിൽ നിരോധിത വസ്തുക്കൾ കയ്യിൽ സൂക്ഷിക്കരുത് ; മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി. യാ​ത്ര​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും കൈ​വ​ശ​മി​ല്ലെ​ന്ന് ഓ​രോ യാ​ത്ര​ക്കാ​ര​നും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ൽ എം​ബ​സി ഓ​ർ​മി​പ്പി​ച്ചു. നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്ത നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ രാ​ജ്യ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും എം​ബ​സി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ വി​ചാ​ര​ണ​യും ക​ടു​ത്ത ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. രാ​ജ്യ​ത്ത് നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നേ​ര​ത്തേ​ത​ന്നെ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു….

Read More

ലോകാരോഗ്യ സംഘടനയ്ക്ക് 40 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ)​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 40 ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. ‘എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ദ്യ നി​ക്ഷേ​പ റൗ​ണ്ടി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 2020-2021ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ഗ്രാം ബ​ജ​റ്റി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഏ​ഴാ​മ​താ​ണ്. 2021ൽ 10 ​ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ഖ​ത്ത​ർ സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി സം​സാ​ര​ത്തി​നി​ടെ…

Read More

ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 തുറന്ന് കൊടുത്തു

ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി അറിയിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിലുള്ള ഈ സ്ട്രീറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ഒരു എക്‌സ്പ്രസ് വേ എന്ന രീതിയിലാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇതോടെ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റർചേഞ്ച്, ഇൻഡസ്ട്രിയൽ ഏരിയ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുന്നതാണ്. സ്ട്രീറ്റ് 33-ലെ ഇരുവശത്തേക്കും മൂന്ന് വരികൾ വീതം ഉണ്ടായിരുന്നത് അറ്റകുറ്റപ്പണികൾക്ക് ശേഷം നാല് വരികളായി…

Read More