
സൂഖ് വാഖിഫിൽ ആകാശവിരുന്നൊരുക്കി അംറ് മഹ്മൂദ് ഫാത്തി ആതിയ
രാത്രിയിൽ നിലാവും നക്ഷത്രങ്ങളും ചന്തം ചാർത്തുന്ന ആകാശത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് തന്നെ നല്ല രസമാണ്. ചന്ദ്രനിലെ ഗർത്തങ്ങളും സങ്കീർണമായ ഉപരിതല വിശദാംശങ്ങളും അടുത്ത് കാണുന്നതുകൂടി സങ്കൽപ്പിക്കുക. വാനനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ദോഹയിലെ സൂഖ് വാഖിഫിലേക്ക് വരൂ. കുറേ കാലമായി ദോഹയിൽ കഴിയുന്ന ഈജിപ്ഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ അംറ് മഹ്മൂദ് ഫാത്തി ആതിയയുടെ ദൂരദർശിനിയിലൂടെ നിങ്ങൾക്കത് കാട്ടിത്തരും. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ഫാനാർ പള്ളിക്ക് എതിർവശത്താണ് അദ്ദേഹം ടെലിസ്കോപ് സ്ഥാപിച്ചത്. 2016 മുതൽ സൂഖ് വാഖിഫിലെ സന്ദർശകർക്കായി അംറ് മഹ്മൂദ്…