
ഗാർഹിക തൊഴിലാളികൾ ഖത്തർ വിടുന്നതിന് നിയന്ത്രണം ; നിർദേശങ്ങളുമായി ശൂറാ കൗൺസിൽ
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ശൂറ കൗൺസിൽ സര്‍ക്കാറിന് നിർദേശം സമര്‍പ്പിച്ചു. രാജ്യം വിടുന്നതിന് അഞ്ചു ദിവസം മുമ്പ് മെട്രാഷ് വഴി അപേക്ഷ നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനാകില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അനുമതി നിഷേധിക്കപ്പെട്ടാല്‍ തൊഴിലാളിക്ക് ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാം. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് ശൂറ കൗണ്‍സില്‍ സര്‍ക്കാറിന് മുന്നില്‍ നിർദേശം സമർപ്പിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഇന്റേണല്‍ ആൻഡ് എക്സ്റ്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ…