
ഭൂമി വാടക ഗണ്യമായി കുറച്ച് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ മേഖലയിലെ ഭൂമി വാടക 90 ശതമാനം വരെ വെട്ടിക്കുറച്ചു. ചില ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ വാര്‍ഷിക വാടകയില്‍ 90 ശതമാനം വരെ കുറവുണ്ടാകും. വാണിജ്യ പ്രവർത്തങ്ങൾക്കുള്ള ഭൂമിയുടെ വാർഷിക വാടക ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽനിന്നും പത്തു റിയാലായി കുറച്ചു. ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുക, രാജ്യവികസനത്തെ പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിര്‍ണായക തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ, വ്യവസായ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി…