
കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി ഗ്ലോബൽ മാൻഗ്രോവ് അലയൻസുമായി സഹകരിക്കാനൊരുങ്ങി ഖത്തർ
കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി ഗ്ലോബൽ മാൻഗ്രോവ് അലയൻസുമായി സഹകരിക്കാൻ ഖത്തർ. ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ത്‌നായാണ് ജി.എം.എയിൽ അംഗമായത്. ലോക കണ്ടൽ ദിനമായ ജൂലൈ 26നാണ് ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർഫോർ എ സസ്‌റ്റൈനബിൾ ഫ്യൂച്ചർ അഥവാ എർത്ത്‌നാ അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ കൂട്ടായ്മയിൽ അംഗമായത്. കണ്ടൽ വന സംരക്ഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ വൈദഗ്ധ്യവും വിഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനും അംഗത്വം ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ കണ്ടൽ വനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്….