
ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ
ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ കേന്ദ്രീകരിക്കുന്നു. കരാർ സാധ്യമാക്കുന്നതിന് ഖത്തർ തലസ്ഥാനത്ത് പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന നിലച്ച ഗാസ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്. ദോഹയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ…