കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് തുടക്കമായി

കതാറ കൾച്ചറൽ വില്ലേജ് ഇനിയുള്ള നാല് ദിനങ്ങൾ ഫാൽക്കൺ പക്ഷികളുടെ ലോകമാണ്. കോടികൾ വിലയുള്ള വി.വി.ഐ.പി ഫാൽക്കണുകൾ ഇവിടെ അണിഞ്ഞൊരുങ്ങി നിൽക്കും. സ്വന്തമാക്കാൻ പണസഞ്ചിയുമായി ഖത്തറിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ ഫാൽക്കൺ പ്രിയരെത്തും. ലേലത്തിലൂടെയാണ് പക്ഷികളെ വിൽപ്പന നടത്തുക. പക്ഷികൾ മാത്രമല്ല, പക്ഷികളുടെ പരിചരണം, വേട്ട തുടങ്ങിയവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെല്ലാം ഫാൽക്കൺ പ്രദർശനത്തിലുണ്ട്. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇത്തവണ പത്തൊൻപത് രാജ്യങ്ങളുടെ…

Read More

കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കം

കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കം. കതാറ കൾച്ചറൽ വില്ലേജിൽ ഒരുക്കിയ കൂറ്റൻ ടെന്റിലാണ് പ്രദർശനം. ഏറ്റവും മികച്ച ഇനങ്ങളിൽപ്പെട്ട ഫാൽക്കൺ പക്ഷികൾ, അറേബ്യൻ സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പക്ഷിയായ പരുന്തുകളുടെ പ്രദർശനത്തിനും വിൽപ്പനക്കുമായി കതാറ കൾച്ചറൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. 196 രാജ്യങ്ങളിൽ നിന്ന് 166ലധികം കമ്പനികളും വെറ്ററിനറി ക്ലിനിക്കുകളും പങ്കെടുക്കും. സുഹൈൽ അന്താരാഷ്ട്ര പ്രദർശനത്തിന്റെ എട്ടാമത് പതിപ്പാണ് ഇന്ന് തുടങ്ങുന്നത്. ഏറ്റവും പുതിയ വേട്ടയാടൽ ആയുധങ്ങൾ, വാഹനങ്ങൾ, ക്യാമ്പിംഗ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം അഞ്ച് ദിവസത്തെ…

Read More

പച്ചക്കറി ഉൽപാദനത്തിൽ വൻ പുരോഗതി സ്വന്തമാക്കി ഖത്തർ

പച്ചക്കറി ഉൽപാദനത്തിൽ വൻ പുരോഗതി സ്വന്തമാക്കി ഖത്തർ. അഞ്ച് വർഷത്തിനിടെ 98 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികളാണ് വിജയം കണ്ടത്. ദോഹയിൽ നടന്ന ജിസിസി അഗ്രികൾച്ചറൽ ആന്റ് ഫുഡ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിൽ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയാണ് ഖത്തറിന്റെ ഭക്ഷ്യോൽപാദനം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്. പാലുൽപാദനത്തിലും കന്നുകാലി വളർത്തലിലും സ്വയം പര്യാപ്തത നേടിയതായും മന്ത്രി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്റെ ചുവട് പിടിച്ചുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടൻ…

Read More

മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിന്

മികച്ച യാത്രാ സൗകര്യങ്ങളുമായി വീണ്ടും അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിനെ തേടിയെത്തി. മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ് അഥവാ മൈസ് ടൂറിസം രംഗത്തെ മികവിനുള്ള അംഗീകാരമാണ് എയർവേസിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ എന്ന പുരസ്‌കാരത്തിന് പുറമെ മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈനിനുള്ള പുരസ്‌കാരവും ഖത്തർ എയർവേസിനാണ്. ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേയ്സിന്റെ…

Read More

വിർജിൻ എയർലൈൻസിൽ നിക്ഷേപവുമായി ഖത്തർ എയർവേസ്

ആസ്ട്രേലിയൻ വിമാന കമ്പനിയായ വിർജിൻ ആസ്‌ട്രേലിയ എയർലൈൻസിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ആസ്ട്രേലിയയിലെ ബജറ്റ് എയർലൈൻ കമ്പനി എന്ന നിലയിൽ ശ്രദ്ധേയമായ വിർജിൻ എയർലൈൻസിൽ 20 ശതമാനം നിക്ഷേപത്തിന് ഖത്തർ എയർവേസ് ഒരുങ്ങുന്നതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കുമെന്നും, ആസ്‌ട്രേലിയൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. ഖത്തർ എയർവേസും വിർജിൻ ആസ്‌ട്രേലിയയും തമ്മിലുള്ള ചർച്ചകൾ ജൂൺ മാസത്തിൽ ദി ആസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ആണ് ആദ്യമായി പുറത്തുവിട്ടത്. ഖത്തർ…

Read More

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ചുള്ള നിയമത്തിന് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി പ്രയോജനപ്പെടുത്തുക തുടങ്ങിയ ഖത്തർ വിഷൻ 2030ന്റെ ഭാഗമായി…

Read More

വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു

വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു. 3.78 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സ്‌കൂളിലെത്തിയത്. ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവമായിരുന്നു ഇന്ന്, എന്നാൽ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വേനലവധിക്ക് മുമ്പ് തന്നെ ഒന്നാംപാദം പൂർത്തിയായിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 3.78 ലക്ഷം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തിയത്. ഇന്ത്യൻ സ്‌കൂളുകളടക്കം സ്വകാര്യ മേഖലകളിൽ 2.41 ലക്ഷം വിദ്യാർഥികളാണുള്ളത്. വിദ്യാർഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ ക്രമീകരണങ്ങൾ നടത്തിയിരുന്നു. ട്രാഫിക് വിഭാഗത്തിന് കീഴിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്….

Read More

ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം

ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷു ബിനാലെയുടെ പതിനഞ്ചാമത് എഡിഷനിൽ പവലിയൻ ഒരുക്കാൻ ഖത്തർ മ്യൂസിയം. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ബിനാലെയിലെ ഏക അറബ് സാന്നിധ്യമാണ് ഖത്തറിന്റേത്. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയമായ ബിനാലെയിൽ ഇതാദ്യമായാണ് ഖത്തർ പങ്കെടുക്കുന്നത്. ‘നോക്ക്, റെയിൻ, നോക്ക്’ എന്ന പ്രമേയത്തിലാണ് ഖത്തറിന്റെ ഇൻസ്റ്റലേഷൻ. ഖത്തറിൽ നിന്നുള്ള ഏഴ് കലാകാരന്മാർ ചേർന്നാണ് പവലിയൻ ഒരുക്കുന്നത്. സെപ്തംബർ ഏഴ് മുതൽ ഡിസംബർ ഒന്ന് വരെ ഗ്വാങ്ഷു ബാങ്ക് ആർട്ട് ഹാളിൽ ഖത്തർ പവലിയനിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. കൊടിയ…

Read More

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള 50 ശതമാനം പിഴ ഇളവ് ഇന്ന് അവസാനിക്കും

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഇളവ് ഇന്ന് അവസാനിക്കും. പിഴയടക്കാത്തവർക്ക് ഇന്ന് മുതൽ രാജ്യം വിടാനാകില്ല. കഴിഞ്ഞ മേയ് മാസത്തിലാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇളവോടെ പിഴയടക്കാൻ അനുവദിച്ച മൂന്ന് മാസത്തെ കാലാവധി ഇന്ന് തീരുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പിഴകൾ അടച്ചുതീർക്കാൻ ഈ കാലയളവിൽ അവസരമുണ്ടായിരുന്നു. സ്വദേശികൾ, പ്രവാസികൾ ,ഖത്തറിൽ സന്ദർശനത്തിന് എത്തിയവർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ഇളവ് ഉപയോഗപ്പെടുത്താം. പിഴ അടച്ചുതീർത്തില്ലെങ്കിൽ മറ്റെന്നാൾ രാജ്യം വിടാനാകില്ലെന്ന് ഖത്തർ…

Read More

റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം. റോഡിലെ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ ചില വാഹനങ്ങൾക്കുള്ള നിരോധനം കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.റോഡിൽ ഏറ്റവും വേഗത കൂടിയ ലൈനുകളാണ് ഇടതുവശത്തേത്. ഇത്തരം ലൈനുകളിൽ കഴിഞ്ഞ മെയ് മുതൽ ചില വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഡെലിവറി മോട്ടോർ സൈക്കിൾ, ടാക്സി-ലിമോസിൻ വാഹനങ്ങൾ, 25 ൽ അധികം യാത്രക്കാരുള്ള ബസ്സുകൾ എന്നീ വാഹനങ്ങൾ ഇടതുവശത്തെ ലൈൻ ഉപയോഗിക്കാൻ പാടില്ല. മൂന്ന്, നാല് വരിപാതകളിൽ ഇടതുവശത്തെ…

Read More