ഇറാൻ പ്രസിഡന്റ് ഇന്ന് ഖത്തറിൽ; ഖത്തർ അമീറുമായി ചർച്ച നടത്തും

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇന്ന് ഖത്തറിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇറാൻ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ഇന്ന് ലുസൈൽ പാലസിൽ അദ്ദേഹം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിന് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കും. ഗാസ്സയ്ക്ക് പുറമെ ലബനനിലേക്ക് കൂടി ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം. മേഖലയിലെ സംഘർഷാവസ്ഥ ഇരുനേതാക്കളും ചർച്ച ചെയ്യും. നാളെ ദോഹയിൽ നടക്കുന്ന മൂന്നാമത്…

Read More

ഖത്തറിൽ സീസണൽ പനിക്കെതിരെ വാക്‌സിനേഷൻ കാമ്പയിനിന് തുടക്കം

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങിയതോടെ സീസണൽ പനിക്കെതിരെ വാക്‌സിനേഷൻ കാമ്പയിനിന് തുടക്കം. രാജ്യത്തെ 80 ലേറെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നാളെ മുതൽ വാക്‌സിനെടുക്കാനാകും. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻകാമ്പയിൻ നടത്തുന്നത്. എച്ച്.എം.സി, പി.എച്ച്.സി.സി എന്നിവരുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിൽ കുത്തിവെപ്പ് പൂർണമായും സൗജന്യമാണ്. സർക്കാർസ അർധസർക്കാർ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 80ലേറെ ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഫ്ളൂ വാക്സിൻ സൗജന്യമായി ലഭിക്കും. സ്വദേശികളും താമസക്കാരുമുൾപ്പെടെ എല്ലാവരും…

Read More

ലോക വിനോദ സഞ്ചാര ദിനം: ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും സൗജന്യ യാത്ര

ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി സന്ദർശകർക്ക് ഓഫറുമായി ദോഹ മെട്രോയും ലുസൈൽ ട്രാമും. ഇന്നുമുതൽ മൂന്ന് ദിവസം ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മെട്രോയിലും ട്രാമിലും സൗജന്യ യാത്ര അനുവദിക്കും. ഒരു ദിവസത്തെ സൗജന്യ യാത്രയാണ് ലഭിക്കുക. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ബോർഡിങ് പാസും പാർസ്‌പോർട്ടും സഹിതം ഹമദ് വിമാനത്താവള മെട്രോ സ്റ്റേഷൻ കൗണ്ടറിനെ സമീപിച്ചാൽ ഫ്രീ ഡേ പാസ് ലഭിക്കും. ഇതുപയോഗിച്ച് ഒരു…

Read More

ഇനി ഖത്തരികൾക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് പറക്കാം

അറബ്, ഗൾഫ് മേഖലയിൽനിന്ന് വിസയില്ലാതെ അമേരിക്കയിൽ യാത്രചെയ്യാൻ കഴിയുന്ന ആദ്യ രാജ്യമായി ഖത്തർ. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തിക്കൊണ്ട് യു.എസ് ആഭ്യന്തര സുരക്ഷ വിഭാഗം പ്രഖ്യാപനം വന്നതോടെയാണ് ഖത്തരി പൗരന്മാർക്ക് വിസയുടെ നൂലാമാലകളില്ലാതെത്തന്നെ അമേരിക്കയിലേക്ക് പറക്കാനുള്ള അവസരം ഒരുങ്ങിയത്. ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാർക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം. ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിൻറെ…

Read More

സൈബര്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

സൈബറിടം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ. ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്.ഐക്യരാഷ്ട്രസഭക്കു കീഴിലെ ഇന്റർനാഷണൽ ടെലികമ്യുണികേഷൻ യൂണിയൻ ഗ്ലോബൽ സൈബർ സുരക്ഷാ ഇൻഡക്‌സിൽ ഖത്തറിനെ മാതൃകാ രാജ്യങ്ങളുടെ പട്ടികയിൽ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. വർധിച്ചുവരുന്ന സൈബർ വെല്ലുവിളികളെ നേരിടുന്നതിനുള്ള റോഡ്മാപ്പായിരിക്കും രണ്ടാം ദേശീയ സൈബർ സുരക്ഷാ നയം . പ്രാദേശിക, മേഖലാ, അന്തർദേശീയ തലത്തിലെ സഹകരണത്തിലൂടെ…

Read More

പ്രഥമ കോൺടെക് എക്‌സ്‌പോയ്ക്ക് ഖത്തറിൽ തുടക്കമായി

നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോൺടെക് എക്‌സ്‌പോയ്ക്ക് ഖത്തറിൽ തുടക്കം. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററാണ് ആഗോള ടെക് ഭീമൻമാർ ഉൾപ്പെടെ പങ്കെടുക്കുന്ന എക്‌സ്‌പോയുടെ വേദി. വാണിജ്യ-വ്യവസായ മന്ത്രാലയം, കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് വിഭാഗം എന്നിവ സംയുക്തമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതിയ്യ, ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് ബിൻ അഹ്‌മദ് അൽ…

Read More

ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു

ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. ചൂട് കുറഞ്ഞതോടെയാണ് തീരുമാനം. ഇന്ന് മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ചൂട് കനത്തതോടെ ജൂൺ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ഇത്തവണ കനത്ത ചൂടാണ് ഖത്തറിൽ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു

Read More

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ

ദോഹ യാത്രക്കാർക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര ലഭിക്കും. ഇന്നുമുതൽ ഡിസംബർ പതിനഞ്ച് വരെ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് 5 ദിവസത്തെ സൗജന്യ യാത്ര ലഭിക്കുക. ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും ഈ ഓഫർ ലഭ്യമാണ്. കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് കാമ്പയിൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാർഡിൽ ലഭ്യമാകും. മൂന്ന് മാസത്തിനിടയിൽ ഈ യാത്ര നടത്തിയിരിക്കണം. പ്രൊമോഷൻ അവസാനിച്ച് ഒരുമാസത്തിനകം ഓഫർ വാലിഡേറ്റ്…

Read More

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യ എ​ട്ട് റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യ എ​ട്ട് റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റും, സ്വ​ദേ​ശി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ലും ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​ട്ട് ഓ​ഫി​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും ഇ​വ പ​രാ​ജ​യ​പ്പെ​ട്ട​താ​യി മ​ന്ത്രാ​ല​യം ‘എ​ക്സ്’ പ്ലാ​റ്റ്ഫോം വ​ഴി അ​റി​യി​ച്ചു. റീ​ജ​ൻ​സി മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ്, മ​ഹ​ദ് മാ​ൻ​പ​വ​ർ ക​മ്പ​നി, യു​നൈ​റ്റ​ഡ് ടെ​ക്നി​ക​ൽ സ​ർ​വി​സ്, അ​ൽ ജാ​ബി​ർ മാ​ൻ​പ​വ​ർ സ​ർ​വി​സ്, എ​ല്ലോ​റ മാ​ൻ​പ​വ​ർ…

Read More

ചൈനയിൽ നിർമിച്ച രണ്ട് എൽ.എൻ.ജി കപ്പലുകൾ ഖത്തർ എനർജി ഉദ്ഘാടനം ചെയ്തു

ചൈനയിൽ നിർമിച്ച രണ്ട് എൽ.എൻ.ജി കപ്പലുകൾ ഖത്തർ എനർജി ഉദ്ഘാടനം ചെയ്തു. റെക്‌സ് ടില്ലേഴ്‌സൺ, ഉമ്മു ഗുവൈലിന എന്നീ പേരുകളിലാണ് എൽ.എൻ.ജി വാഹക കപ്പലുകൾ പുറത്തിറങ്ങുന്നത്. ചൈനീസ് കപ്പൽ നിർമാണ കമ്പനിയായ ഹുഡോങ് ഴോങ്ഹുവയാമ് ആണ് കപ്പൽ നിർമിച്ചു കൈമാറിയത്. ആകെ 12 കപ്പലുകൾ നിർമിക്കാനാണ് കരാറുണ്ടായിരുന്നത് ഇതിൽ ആദ്യ ബാച്ചാണ് ഇപ്പോൾ ഖത്തർ എനർജിക്ക് ലഭ്യമായത്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും എക്‌സോൺ മൊബിൽ മുൻ ചെയർമാനുമായ റെക്‌സ് വെയ്ൻ ടില്ലേഴ്‌സണിന്റെ പേരിലാണ് ഒരുകപ്പൽ. ഊർജ…

Read More