
മഴക്കാല പൂർവ ശൂചീകരണം ; മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഖത്തർ മന്ത്രിസഭ
മഴക്കാല പൂർവ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകി ഖത്തർ മന്ത്രിസഭ യോഗം. ചൂടുകാലം മാറി മഴപെയ്യാനുള സാധ്യത കണക്കിലെടുത്ത് എല്ലാ വിഭാഗങ്ങളും ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ എന്നിവർ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികവും അന്തർദേശീയവുമായി വിവിധ വിഷയങ്ങൾ മന്ത്രിസഭ യോഗം ചർച്ച ചെയ്തതായി നീതിന്യായ, കാബിനറ്റ്…