നബിദിനം ; മസ്കത്ത് ഇന്ത്യൻ എംബസി അവധി

മസ്കത്ത് : നബിദിനം പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയർ )ലേക്കും ബന്ധപ്പെടാവുന്നതാണ്.

Read More

ഒമാനിൽ മെഡിക്കൽ പരിശോധന ഫീസ് ഒഴിവാക്കി ; പുതിയ ഭേദഗതികള്‍ നവംബര്‍ ഒന്നു മുതല്‍

മസ്‍കത്ത് : ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും മെഡിക്കൽ പരിശോധന പൂർത്തീകരിക്കുന്നതിനായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സാബ്‍തിയാണ് നിർദേശം നൽകിയത്. പുതിയ ഭേദഗതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ പ്രവാസികളുടെ വിസാ മെഡിക്കല്‍ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ‘സനദ്’ ഓഫീസുകള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്….

Read More

ഒമാൻ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രിയോട് ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആരാഞ്ഞ് പ്രവാസി സംഘടനയുടെ നിവേദനം

മസ്കറ്റ് : ഒമാനിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി .വി.മുരളീധരനെ നേരിൽ കണ്ട് കൈരളി ഒമാൻ ഭാരവാഹികൾ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. മനുഷ്യക്കടത്തും, ശരിയായ തൊഴിൽ കരാറുകളും സമയബന്ധിതമായ വേതനവും ഉറപ്പുനൽകുന്നില്ല ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചത്. നിവേദനത്തിൽ കുടിയേറ്റ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ സജീവ ഇടപെടൽ പ്രധാന ആവശ്യമായി ഉന്നയിച്ചതായി കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ…

Read More

പണമിടപാടുകൾ ഇനി എളുപ്പം ; ഇന്ത്യൻ റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം

മസ്‍കത്ത് : ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളും സ്വീകരിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതിന്റെ ഭാഗമായാണ് ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഒമാനിലും ഉപയോഗിക്കാൻ ധാരണയായത്. ഇന്ത്യയിലെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച…

Read More

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വന്‍ മദ്യശേഖരം ; പിടികൂടി പോലീസ്

മസ്‍കത്ത് : ഒമാൻ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു അതേസമയം കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബര്‍…

Read More

ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ ഗാർഹിക തൊഴിലാളികളുടെ പ്രശ്‍നം പരിഹരിക്കും ; വി മുരളീധരൻ

മസ്കറ്റ്: : തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍ ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി വി.മുരളീധരന്‍ മസ്‌കറ്റില്‍…

Read More

ഒമാനിൽ വിസ സ്റ്റാമ്പിങ് ഒഴിവാക്കൽ യാത്രയെ ബാധിക്കില്ല ;അധികൃതർ

ഒമാൻ : പാസ്സ്പോർട്ടിൽ വിസാ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു. വിസ ഓൺലൈനിലൂടെ ആക്കുന്നത് വഴി കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും താമസ സംബന്ധമായ ആവശ്യങ്ങൾക്ക് റസിഡന്റ് കാർഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു. വിസ സ്റ്റാമ്പിങ് ഒഴിവാക്കുന്നത് റസിഡന്റ് കാർഡുകൾക്ക് പ്രാധാന്യം വർധിപ്പിക്കും. വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷവും ചില രേഖാസംബന്ധമായ കാര്യങ്ങളിൽ യാത്രമുടങ്ങിപോയ അനവധി അനുഭവങ്ങൾ ആളുകൾക്ക് ഉണ്ടാവാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിസയിയല്ലാത്ത പാസ്പോർട്ട് കാണുമ്പോൾ പ്രവാസികൾക്ക് ആശങ്കയുണ്ടാവാൻ…

Read More

ഒമാൻ സമുദ്രത്തിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ; ഫിഷറീസ് വകുപ്പിന് കൈമാറി മൽസ്യത്തൊഴിലാളികൾ

മുസ്കത്ത് : രാജ്യത്തെ കടലിൽ പുതിയ മത്സ്യത്തെ കണ്ടെത്തിയതായി കൃഷി ഫിഷറീസ് ജലവിഭവ മന്ത്രാലയം അറിയിച്ചു. ദൂ​ഫാ​റി​ലെ മി​ർ​ബാ​ത്ത് തീ​ര​ത്ത്നി​ന്ന് അ​ടു​ത്തി​ടെ ഒ​മാ​നി മ​ത്സ്യത്തൊ​ഴി​ലാ​ളി​യാ​ണ്​ പാമ്പ് അയല കുടുംബത്തിൽപ്പെടുന്ന ജെം​പി​ലി​ഡേ എ​സകോ​ള​ർ എന്ന മത്സ്യത്തെ ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന് കൈമാറിയത്. രണ്ട് മീറ്ററിലധികം നീളമുള്ള ഈ മൽസ്യങ്ങൾ സാധാരണയായി ഉഷ്‌ണ മേഖല, മിത ശീതോഷ്ണമേഖല സമുദ്രങ്ങളിലാണ് കണ്ടുവരുന്നത്. പൊതുവേ ഇരുണ്ടനിറമുള്ള ഇവ പ്രായം കൂടുന്നതിനനുസരിച്ച് കറുപ്പുനിറമാകും. പുതിയ ഇനം മത്സ്യങ്ങളെ ലഭിക്കുമ്പോൾ ഫിഷറീസുമായി ബന്ധപ്പെട്ട് ഗവേഷണ വിഭാഗത്തിന്…

Read More

മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ നേരിട്ടെത്തി യു എ ഇ പ്രസിഡന്റ് അൽ നഹ്യാനെ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്

മസ്‌കത്ത് : ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ നീന്നും ഊഷ്മള സ്വീകരണം നൽകിയശേഷം മസ്‌കത്തില്‍ അല്‍ ആലം കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചു. മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദ്, രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണകാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ പ്രതിനിധിയുമായ സയ്യിദ്…

Read More

കോട്ടയം മെഡിക്കൽ കോളേജ് സ്വദേശിനി മസ്കത്തിൽ നിര്യാതയായി

മസ്‌കത്ത്∙ : കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് കോട്ടയം സ്വദേശിനി സുബൈദ മസ്കത്തിൽ നിര്യാതയായി .72 വയസ്സായിരുന്നു. . 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്ന സുബൈദ പിന്നീട് നാട്ടിലേക്കു മടങ്ങുകയായിരുന്നു. വീണ്ടും ഹ്രസ്വ സന്ദർശനത്തിനായി ഒമാനിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി…

Read More