
മസ്കത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ, കാരണങ്ങൾ വ്യക്തമല്ല
മസ്കത്ത് : മസ്കത്തിൽ നിന്നും പറന്നുയർന്ന് 45 ആം മിനുട്ടിൽ വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ.ഇന്ന് രാവിലെ നാലരയോടെ ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവാനിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്.എന്നാൽ കാരണങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സി.ആർ മഹേഷ് എം.എൽ.എയും വിമാനത്തിലുണ്ട്. ഫയർ ഫോഴ്സ്, സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശനിയാഴ്ച പത്തരയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു…