
മസ്കത്തിൽ പത്താമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറന്ന് പ്രമുഖ ഫാര്‍മസി ശൃംഖലയായ ഡെല്‍റ്റ ഫാര്‍മസി
മസ്‌കത്ത് : ഒമാനിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ഡെല്‍റ്റ ഫാര്‍മസിയുടെ പത്താമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് മസ്‌കത്ത് നോര്‍ത്ത് അല്‍ ഹെയ്‌ലിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ഗാലിബ് മുഹമ്മദ് അല്‍ മഅ്‌വലി ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍മാരായ എന്‍.കെ. ജംഷീദ്, എം.കെ. മുഹമ്മദ് മുന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു. മികച്ച പരിചരണത്തിനും സേവനത്തിനും ഊന്നല്‍ നല്‍കിയാണ് ഡെല്‍റ്റ ഫാര്‍മസി പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിവരുന്നതായും ഗാലിബ് മുഹമ്മദ് അല്‍ മഅ്‌വലി പറഞ്ഞു. ഒമാന്റെ…