ഗിന്നസ് ബുക്കിൽ ഇടം നേടി ഒ​മാ​നി​ലെ വമ്പൻ വാതിൽ

മ​സ്​​ക​ത്ത്​ : ഗിന്നസ് ബുക്കിൽ ഇടം നേടി ഒ​മാ​നി​ലെ വമ്പൻ വാതിൽ.ഒമാനിലെ ഇ​ബ്ര​യി​ൽ പാ​ഴ്​​വ​സ്​​തു​ക്ക​ളി​ൽ​നി​ന്ന്​ നി​ർ​മി​ച്ച 21 മീ​റ്റ​ർ ഉ​യ​ര​വും ആ​റു മീ​റ്റ​ർ വീ​തി​യു​മു​ള്ള വമ്പൻ വാതിലാണ് ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം പിടിച്ചിരിക്കുന്നത് . ഈന്തപ്പനയുടെ വേസ്റ്റും, പ്ലാ​സ്​​റ്റി​ക്കി​ലെ പാ​ഴ്​​വ​സ്​​തു​ക്ക​ളും ഉപയോഗിച്ചാണ് ഈ വമ്പൻ വാതിൽ നിർമ്മിച്ചിരിക്കുന്നത്.റീസൈക്ലിങ് വ​സ്​​തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​ക്കി​യ ഏ​റ്റ​വും വ​ലി​യ വാ​തി​ൽ എ​ന്ന പേ​രി​ലാ​ണ്​ ഈ വാതിൽ ഗി​ന്ന​സ്​ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ബ്ര​യി​ലെ അ​ൽ ആ​ഖി​ൽ അ​ൽ അ​ഹ്​​ലി​യ എ​ന്റ​ർ​പ്രൈ​സ​സാ​ണ്​ കൈ​പ്പ​ണി മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി…

Read More

പുതുവർഷത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ

മസ്‍കത്ത് : ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതുവർഷത്തിലെ ഔദ്യോഗിക ഒഴിവ് ദിനങ്ങൾ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത് . 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങള്‍ 1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1) 2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍…

Read More

വിളകൾ നശിപ്പിക്കുന്ന പക്ഷികൾക്കെതിരെ ദേശീയ കാമ്പെയിൻ നടത്താനൊരുങ്ങി ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്​​ക​ത്ത് ​: ഒമാനിൽ വിളകൾ നശിപ്പിക്കുകയും തേനീച്ചകളെ തിന്നു തീർക്കുകയും ചെയ്യുന്ന പ​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ടു​ത്ത​മാ​സം മു​ത​ൽ ദേ​ശീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. മൈ​ന, കാ​ക്ക, പ്രാ​വ്​ എന്നെ പക്ഷികളാണ് പ്രധാനമായും പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്നത്. ഇത്തരം പക്ഷികളുടെ പ്രജനനം വ​ർ​ധി​ക്കു​ന്ന​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​ത്തിലും മൈന, കാക്ക, പ്രാവ് എന്നിവ പ്രധാനം പങ്ക് വഹിക്കുന്നുണ്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1982 ലാണ് മ​സ്​​ക​ത്തിലെ ​ ഒ​മാ​നി​ൽ ആ​ദ്യ​ത്തെ മൈ​ന​യെ ക​ണ്ട​ത്. പി​ന്നീ​ട​​​ങ്ങോ​ട്ട്​…

Read More

ഒമാനിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മസ്‍കത്ത് : ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തിലാണ് അപകടംസംഭവിച്ചത്. പരിക്കുകൾ ഗുരുതരമല്ലെ. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു….

Read More

യു എ ഇ ദേശീയ ദിന അവധിയിൽ ഒമാനിലേക്ക് ഡോൾഫിനുകളെ കാണാൻ എത്തുന്നത് നിരവധിയാളുകൾ

മ​സ്ക​ത്ത്​ : യു എ ഇ ദേ​ശീ​യ​ദി​ന അ​വ​ധി​ക്കാ​ല​ത്ത് ​അയൽ രാജ്യമായ  ഒമാനിലേക്ക് ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എണ്ണം വ​ർ​ധി​ച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി 4 ദിവസം തുടർച്ചയായി അവധി ലഭിച്ചതിനെ തുടർന്ന്  അയൽ രാജ്യമായ ഒമാനിലേക്ക് നിരവധിയാളുകളാണ് ടൂർ പോയിരിക്കുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ ഡോ​ൾ​ഫി​ൻ ടൂ​ർ ഓ​പ​റേ​ഷ​ൻ ക​മ്പ​നി​ക​ൾ നിരക്കും സർവീസുകളും വർധിപ്പിച്ചു. ​ഒരാൾക്ക് 5 റിയാൽ ഉണ്ടായിരുന്ന നിരക്ക് 15 റിയാൽ ആക്കി ഉയർത്തി. ര​ണ്ടു​ മ​ണി​ക്കൂ​ർ സ​മ​യം ക​ട​ലി​ൽ സ​ഞ്ച​രി​ച്ച്​ ഡോ​ൾ​ഫി​നു​ക​ളെ കാ​ണാ​നും…

Read More

ഒമാനിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി കുഴഞ്ഞ് വീണു മരിച്ചു

 സലാല : ഒമാനിലെ സലാലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി കുന്നുംപുറം സ്വദേശി, ചെട്ടിപ്പാടം ഹസീന മൻസിൽ ബാബു അബ്ദുൽ ഖാദർ ആണ് മരിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നു. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നുകുടുംബം സലാലയിൽ ഉണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ: സെഫാന ബാബു. രണ്ടു മക്കളുണ്ട്.

Read More

സൗദി അറേബ്യയുമായി ടൂറിസം കരാറിൽ ഒപ്പുവച്ച് ഒമാൻ

മ​സ്ക​ത്ത് ​: സൗദി അറേബ്യയുമായി ടൂറിസം കരാറിൽ ഒപ്പുവച്ച് ഒമാൻ. വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കാ​നും ധാ​ര​ണ​​.വൈ​ദ​ഗ്ധ്യ കൈ​മാ​റ്റം, ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ത്തം, നി​ക്ഷേ​പം, ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ തു​ട​ങ്ങി​യ ടൂ​റി​സം മേ​ഖ​ല​കളിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. റി​യാ​ദി​ൽ ന​ട​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം കൗ​ൺ​സി​ലി​ന്റെ (ഡ.​ബ്ല്യു.​ടി.​ടി.​സി) 22ാമ​ത് ആ​ഗോ​ള ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു ധാ​ര​ണ​യി​ലെ​ത്തി​യ​ത്. പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലിം മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി​യും സൗ​ദി ടൂ​റി​സം…

Read More

വെള്ളപ്പൊക്ക ഭീഷണിക്ക് മുന്നോടിയായി പുതിയ ഡ്രൈനേജ് നിർമിച്ച് മസ്കത്ത് മുൻസിപ്പാലിറ്റി

മസ്കത്ത് : വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ ഡ്രൈനേജുകളുടെ എണ്ണം കൂട്ടിമസ്കത്ത് മുൻസിപ്പാലിറ്റി.അമിറാത്ത് വിലായത്തിൽ കുത്തിയൊലിക്കുന്ന മഴവെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിതമായി സുഗമമാക്കാനാണ് അല്‍ മഹ്ജ് പ്രദേശത്ത് പുതിയ ഡ്രെയ്നേജ് നിര്‍മിച്ചിരിക്കുന്നത്. 2000 മീറ്റർ നീളത്തിലും അഞ്ചുമീറ്റര്‍ മുതല്‍ ഒമ്പതു മീറ്റര്‍ വരെ വീതിയിലുമാണ് ഓവുചാലുകൾ ഒരുക്കിയിരിക്കുന്നത്.വെള്ളപ്പൊക്കത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ തടയുന്നതിനും മണ്ണൊലിപ്പിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇവയുടെ നിർമാണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.ഉയർന്ന ഭാഗങ്ങളിൽനിന്ന് കൂത്തിയൊലിച്ച് വരുന്ന മഴവെള്ളം വീടുകള്‍ക്കരികിലെത്തുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ ഡ്രെയ്നേജ്…

Read More

ഖത്തർ വീഥികളിൽ മനം കവർന്ന് ഒമാൻ നിർമ്മിത ബസ്സുകൾ

മസ്കത്ത് ​: ഖത്തർ വീഥികളിൽ ലോകജനതയുടെ മനം കവർന്ന് ഒമാൻ നിർമ്മിത ബസ്സുകൾ.ഏറ്റവും പുതിയ ന്യുതന സംവിധാനങ്ങളോടെ ഒമാൻ നിർമ്മിച്ച ബസുകളിലാണ് ലോകകപ്പ് കാണാനെത്തുന്നവർ ഗ്രൗണ്ടുകളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്കും,മറ്റും സഞ്ചരിക്കുന്നത്. കിലോമീറ്ററുകളോളം അകലത്തിലാണ് ലോകകപ് സ്റ്റേഡിയങ്ങൾ ഉള്ളത്.യാത്ര എളുപ്പമാക്കുക മാത്രല്ല ബസിന് ആരധകരും ഏറിവരികയാണ്. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്​സ്​ നിർമിച നൂറോളം ബസുകളാണ്​ ഖത്തറിന്‍റെ വീഥികളിൽ സഞ്ചാരിളെയും വഹിച്ച്​ സർവിസ്​ നടത്തുന്നത്​ആധുനിക രീതിയിലുള്ള ബസിന്‍റെ നിർമാണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധക…

Read More

മസ്കത്തിൽ സമുദ്ര മാർഗം മയക്ക് മരുന്ന് കടത്തിയ പ്രതികൾ പിടിയിൽ

മസ്‍കത്ത് : ഒമാനിലേക്ക് സമുദ്ര മാർഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായി. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു. ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത് . പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ്…

Read More