ഒമാനിൽ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ചുമത്തും

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.

Read More

ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചു

 ഒമാനിൽനിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി മുൻവർഷത്തെക്കാൾ 50 ശതമാനം വർധിച്ചു. അമേരിക്ക, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാൻ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്പത് മാസങ്ങളിൽ 5.619 ശതകോടി റിയാലിൻറെ എണ്ണയിതര ഉൽപന്നങ്ങളാണ് ഒമാൻ കയറ്റിയയച്ചത്. കോവിഡാനന്തരം ലോകം മുഴുവൻ അടിസ്ഥാന ഉൽപന്നങ്ങളുടെ ആവശ്യം കുതിച്ചുയർന്നതാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിക്കാൻ കാരണമായത്. കയറ്റുമതി വർധിച്ചതും എണ്ണവില ഉയർന്നതും ഒമാൻ സാമ്പത്തികമേഖലക്ക് ശക്തിപകരാൻ കാരണമായിട്ടുണ്ട്. ഇത് ആഭ്യന്തര ഉൽപാദനം 4.5 ശതമാനം വർധിക്കാനും കാരണമായി….

Read More

ഇന്ത്യൻ സ്ഥാനപതി ഔഖാഫ്, മതകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസിൽ അംബാസഡർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. മതകാര്യ മേഖലയിലെ സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെയും ഇന്ത്യൻ എംബസിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read More

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 1 മുതൽ

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും. തലസ്ഥാന നഗരമായ മസ്കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന…

Read More

ഇറ്റാലിയൻ ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി

ഇറ്റാലിയൻ ക്രൂസ് കപ്പൽ ‘കോസ്റ്റ ഡെലിസിയോസ’ സലാല തുറമുഖത്തെത്തി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായാണ് കപ്പൽ സലാലയിലെത്തിയത്. 1625 വിനോദസഞ്ചാരികൾ ഉൾപ്പെടെ 2487 പേരാണ് കപ്പലിലുളളത്. സീസണിൻറെ ഭാഗമായി സലാലയിലെത്തുന്ന ആറാമത്തെ ആഡംബര കപ്പലാണിത്. സഞ്ചാരികൾ സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ, പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിച്ചു. ഈ വർഷം സുൽത്താൻ ഖാബൂസ് പോർട്ട്, ഖസബ്, സലാല എന്നീ തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. ഒമാൻ തുറമുഖ അതോറിറ്റിക്ക് നൽകിയ ആഗോള…

Read More

ഹോട്ട് എയർ ബലൂൺ സർവീസ്: ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി

ഹോട്ട് എയർ ബലൂൺ സർവിസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സഈദ് അൽ ഉബൈദാനിയുടെ സാന്നിധ്യത്തിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്‌മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തന്നെ തീരുമാനിച്ചതായിരുന്നു. ഒമാൻറെ…

Read More

ഒമാനിൽ വാഹന ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം

വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ മുഖേനെ കൈമാറാൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുകയെന്ന ഒമാൻ ഗവൺമെൻറിന്റെ നയ പ്രകാരമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഒമാനിൽ വ്യക്തിയിൽനിന്ന് മറ്റൊരു മറ്റൊരു വ്യക്തിയിലേക്കും ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനായി കൈമാറാവുന്നതാണ്. റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി സേവനം ലഭ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. ഇത്തരം സേവനങ്ങൾക്കായി നിബന്ധനകളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇങ്ങനെ വാഹന ഉടമസ്ഥത മാറ്റുന്നതിന് കാലാവധിയുള്ള ലൈസൻസ്…

Read More

ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. ലോക ഡാറ്റാ എൻസൈക്ലോപീഡിയയായ നംബിയോയുടെ പുതിയ പട്ടികയയിൽ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. അറബ് രാജ്യങ്ങളുടെ പട്ടികയിൽ 184.7 പോയിന്റുമായി ഒമാൻ ഒന്നാമതാണ്. 175.7 പോയിന്റുമായി യു.എ.ഇ 15ാം സ്ഥാനത്തെത്തിയപ്പോൾ 167.5 പോയിന്റുമായി ഖത്തർ 20-ാം സ്ഥാനത്താണുള്ളത്. വാങ്ങൽ ശേഷി, മലിനീകരണം, വീടിന്റെ വില, വരുമാനം, ജീവിതച്ചെലവ് , സുരക്ഷ, ആരോഗ്യ പരിപാലനം, ട്രാഫിക് തുടങ്ങിയവ പരിഗണിച്ചാണ് ജീവിത നിലവാരം കണക്കാക്കുന്നത്. ഒമാന്റെ തലസ്ഥാന നഗരമായ…

Read More

ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു; ഇത്തവണ 14,000 പേർക്ക് അവസരം ലഭിക്കും

ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച് ഒമാനും സൗദിയും തമ്മിൽ ധാരണയിലെത്തി. ഈ വർഷം 14,000 പേർക്ക് ഒമാനിൽ നിന്നും ഹജ്ജിന് അവസരം ലഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുള്ള നിലയിലേക്ക് ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 8,338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ ഹജ് രജിസ്‌ട്രേഷനും ആരംഭിക്കും. അപേക്ഷകരിൽ നിന്നു നറുക്കെടുപ്പ് വഴിയാകും ഹജ്ജിന് അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തവണ വർധിപ്പിച്ച ക്വാട്ടയിൽ…

Read More

57 വിദേശികൾക്ക് ഉൾപ്പടെ 121 തടവുകാർക്ക് ഒമാനിൽ മോചനം

ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read More