മസ്കത്തിൽ യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുന്നു

ആധുനിക കാറുകളുടെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളിലൊന്നായ സെമി കണ്ടക്ടർ ചിപ്പുകളുടെ ലഭ്യതക്കുറവ്,കോവിഡ് മഹാമാരി, വാറ്റ് തുടങ്ങിയ കാരണങ്ങൾ രാജ്യത്ത് സെക്കന്റ് ഹാൻഡ് കാറുകളുടെ വില മസ്കറ്കത്തിൽ തിച്ചുയരുകയാണ്.സെമികണ്ടക്ടറുകളുടെ ഉത്പാദന കേന്ദ്രമായ ചൈനയിൽ നിന്നുമുള്ള ഇറക്കുമതി നിലച്ചതും ആഗോളതലത്തിൽ സെമികണ്ടക്ടറുകളുടെ ലഭ്യത കുറയ്ക്കാൻ കാരണമായിട്ടുണ്ട്. കോവിഡിനെ തുടർന്ന് ചൈനയിലെ ഉത്പാദനം നിലച്ചതാണ്‌ ഇതിനു കാരണം. നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസ്സഞ്ചർ വാഹനത്തിൽ ആയിരത്തിലധികം സെമികണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന സെക്കൻഡ്ഹാൻഡ് കാറുകൾ ഇപ്പോൾ ഉയർന്ന വില…

Read More

ഒമാൻ -സൗദി ഹൈവേ ചരക്കുനീക്കവും ഗതാഗതവും കുതിപ്പിലേക്ക്

ഒമാൻ സൗദി റോഡിൽ ഈ വർഷം അഞ്ച് ലക്ഷം ടണ്ണോളം ചരക്ക് നീക്കവും നാല് ലക്ഷത്തോളം പേർ യാത്രചെയ്തതായും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സ ഈദ് ബിൻ ഹമൂദ് അൽ മഅവാലി പറഞ്ഞു. എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെ സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ കഴിഞ്ഞ ഡിസംബറിലാണ്‌ ഉദ്ഘാടനം കഴിഞ്ഞത്. .ഒമാൻ സൗദി ഫോറത്തിന്റെ ഭാഗമായി നടന്ന ഇരുരാഷ്ട്രങ്ങളുടെയും വിവിധ സഹകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചയിലാണ് നിലവിലെ റോഡ് ഗതാഗതവും ചരക്ക് നീക്കവും വർദ്ധിക്കുന്നുണ്ടെന്നും അടുത്ത മൂന്നുവർഷത്തിൽ…

Read More

ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം

ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം. ലോകകപ്പ് കാണാനുള്ള ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെച്ചോ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പിനെത്തുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന ഫു‍ട്ബോള്‍ ആരാധകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുമെന്ന് യുഎഇ അധികൃതരും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

സുഡാൻ ആസ്ഥാനമായ സൺ എയറിൻറെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി മലയാളി റീന അബ്ദുറഹ്‌മാൻ

സുഡാൻ ആസ്ഥാനമായ സൺ എയറിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) ആയി തൃശൂർ സ്വദേശിനി റീന അബ്ദുറഹ്‌മാൻ ചുമതലയേറ്റു. ഒരു വിദേശ എയർലൈനിൻറെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റീന. അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിൻറെ ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും. അൽ ഹിന്ദ് ട്രാവൽസ് അടുത്തിടെ സൺ എയറിൻറെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിൻറെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്. അൽ ഹിന്ദിൻറെ ജി.സി.സി,…

Read More

കാർഷിക മാലിന്യങ്ങൾ കത്തിക്കരുതെന്ന് കർശന നിർദേശവുമായി മസ്‌കത്ത്

മസ്‌കത്തിൽ ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് നശിപ്പിക്കുന്നത് കർശനമായി വിലക്കി അധികൃതർ. ഇത് ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും മണ്ണിൻറെ വളക്കൂറിനെ ബാധിക്കുകയും ചെയ്യും. ഈ പുക ശ്വസിച്ചാൽ ഫാമിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അധിക്യതർ ചൂണ്ടിക്കാട്ടി. കാർഷിക ആവശ്യങ്ങൾ കഴിഞ്ഞുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗം എന്ന നിലക്കാണ് കർഷകർ അവ കൃഷിയിടത്തിൽതന്നെ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇത് വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ‘കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത്…

Read More

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാൻ. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാ ഘടകങ്ങളും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്. ഒമാന്റെ സുരക്ഷാ നിരക്ക് 80.01 ഉം ക്രൈം നിരക്ക് 19.99 ഉം ആണ്.  ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്വാനാണ് സുരക്ഷിത രാജ്യങ്ങുടെ പട്ടികയിൽ ഉള്ളത്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20-ാം സ്ഥാനത്ത് ഒമാൻ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്‌കത്തിന്റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം…

Read More