ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വന്‍ മദ്യശേഖരം ; പിടികൂടി പോലീസ്

മസ്‍കത്ത് : ഒമാൻ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു അതേസമയം കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബര്‍…

Read More

ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ ഗാർഹിക തൊഴിലാളികളുടെ പ്രശ്‍നം പരിഹരിക്കും ; വി മുരളീധരൻ

മസ്കറ്റ്: : തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍ ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി വി.മുരളീധരന്‍ മസ്‌കറ്റില്‍…

Read More

ഒമാനിൽ വിസ സ്റ്റാമ്പിങ് ഒഴിവാക്കൽ യാത്രയെ ബാധിക്കില്ല ;അധികൃതർ

ഒമാൻ : പാസ്സ്പോർട്ടിൽ വിസാ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു. വിസ ഓൺലൈനിലൂടെ ആക്കുന്നത് വഴി കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും താമസ സംബന്ധമായ ആവശ്യങ്ങൾക്ക് റസിഡന്റ് കാർഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു. വിസ സ്റ്റാമ്പിങ് ഒഴിവാക്കുന്നത് റസിഡന്റ് കാർഡുകൾക്ക് പ്രാധാന്യം വർധിപ്പിക്കും. വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷവും ചില രേഖാസംബന്ധമായ കാര്യങ്ങളിൽ യാത്രമുടങ്ങിപോയ അനവധി അനുഭവങ്ങൾ ആളുകൾക്ക് ഉണ്ടാവാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിസയിയല്ലാത്ത പാസ്പോർട്ട് കാണുമ്പോൾ പ്രവാസികൾക്ക് ആശങ്കയുണ്ടാവാൻ…

Read More

ഒമാൻ സമുദ്രത്തിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ; ഫിഷറീസ് വകുപ്പിന് കൈമാറി മൽസ്യത്തൊഴിലാളികൾ

മുസ്കത്ത് : രാജ്യത്തെ കടലിൽ പുതിയ മത്സ്യത്തെ കണ്ടെത്തിയതായി കൃഷി ഫിഷറീസ് ജലവിഭവ മന്ത്രാലയം അറിയിച്ചു. ദൂ​ഫാ​റി​ലെ മി​ർ​ബാ​ത്ത് തീ​ര​ത്ത്നി​ന്ന് അ​ടു​ത്തി​ടെ ഒ​മാ​നി മ​ത്സ്യത്തൊ​ഴി​ലാ​ളി​യാ​ണ്​ പാമ്പ് അയല കുടുംബത്തിൽപ്പെടുന്ന ജെം​പി​ലി​ഡേ എ​സകോ​ള​ർ എന്ന മത്സ്യത്തെ ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന് കൈമാറിയത്. രണ്ട് മീറ്ററിലധികം നീളമുള്ള ഈ മൽസ്യങ്ങൾ സാധാരണയായി ഉഷ്‌ണ മേഖല, മിത ശീതോഷ്ണമേഖല സമുദ്രങ്ങളിലാണ് കണ്ടുവരുന്നത്. പൊതുവേ ഇരുണ്ടനിറമുള്ള ഇവ പ്രായം കൂടുന്നതിനനുസരിച്ച് കറുപ്പുനിറമാകും. പുതിയ ഇനം മത്സ്യങ്ങളെ ലഭിക്കുമ്പോൾ ഫിഷറീസുമായി ബന്ധപ്പെട്ട് ഗവേഷണ വിഭാഗത്തിന്…

Read More

മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ നേരിട്ടെത്തി യു എ ഇ പ്രസിഡന്റ് അൽ നഹ്യാനെ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്

മസ്‌കത്ത് : ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തിൽ നീന്നും ഊഷ്മള സ്വീകരണം നൽകിയശേഷം മസ്‌കത്തില്‍ അല്‍ ആലം കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചു. മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദ്, രാജ്യാന്തര ബന്ധങ്ങളുടെയും സഹകരണകാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ പ്രതിനിധിയുമായ സയ്യിദ്…

Read More

കോട്ടയം മെഡിക്കൽ കോളേജ് സ്വദേശിനി മസ്കത്തിൽ നിര്യാതയായി

മസ്‌കത്ത്∙ : കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് കോട്ടയം സ്വദേശിനി സുബൈദ മസ്കത്തിൽ നിര്യാതയായി .72 വയസ്സായിരുന്നു. . 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്ന സുബൈദ പിന്നീട് നാട്ടിലേക്കു മടങ്ങുകയായിരുന്നു. വീണ്ടും ഹ്രസ്വ സന്ദർശനത്തിനായി ഒമാനിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. മേൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി…

Read More

ഒക്റ്റോബർ 9 നബിദിനത്തിന് പൊതുഅവധി

മസ്കത്ത് : നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിക്കവാറും എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും, ഇന്ത്യ, യുകെ, തുർക്കി, നൈജീരിയ, ശ്രീലങ്ക, ഫ്രാൻസ് ജർമ്മനി, ഇറ്റലി, റഷ്യ കാനഡ തുടങ്ങിയ മുസ്‌ലിം ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളിലും നബിദിനം ആഘോഷിക്കപ്പെടുന്നു. സലഫി ആശയത്തിന് കൂടുതൽ പിന്തുണയുള്ള ഖത്തറും സൗദി അറേബ്യയും മാത്രമാണ് ഇവയിൽ നിന്ന് വിട്ട്നിൽക്കുന്ന രാജ്യങ്ങൾ,. സൗദി നബിദിനം…

Read More

ഒമാനിൽ രണ്ടിടങ്ങളിൽ വാഹനാപകടം ; രണ്ടു മലയാളികൾ മരണപ്പെട്ടു

ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. മസ്‌കത്തിലും ബർക്കയിലുമുണ്ടായ അപകടങ്ങളിൽ മരിച്ചവർകാസർകോട് സ്വദേശികളാണ്. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മൊയ്തീന്‍ കുഞ്ഞി മരണപ്പെടുകയായിരുന്നു. 57 വയസായിരുന്നു.മസ്കത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന് സമീപമാണ് താമസിച്ചിരുന്നത്. ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ദീര്‍ഘനാളായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കള്‍: റാശിഥ്, റൈനാസ്. ഉദയ അബ്ദദുര്‍റഹ്മാന്‍, ബീവി എന്നിവര്‍ സഹോദരങ്ങളാണ്. തിങ്കളാഴ്ച…

Read More

വഴിയിലുടനീളം ഉടമയില്ലാ കാറുകൾ ; നടപടിയെടുത്ത്‌ മസ്കത്ത് നഗരസഭ

നഗരവഴികളിൽ മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകൾ പെരുകുന്നത് മുസ്കത്ത് നഗരസഭയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിവിൽ 1163 കാറുകളാണ് മസ്കത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് . നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാറുകൾ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതിനാൽ, ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മുൻസിപ്പാലിറ്റി രംഗത്ത് വന്നിരിക്കുകയാണ്. മത്രയിൽ നിന്ന് മാത്രമായ് 550 വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതേസമയം അമിറാത്തിൽ നിന്നും 236ഉം, സീബിൽ നിന്നും 211 കാറുകളുമാണ് കണ്ടെത്തിയത്….

Read More

മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു ; ആളപായമില്ല

 ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിനു തീപിടിച്ചു.വിമാനം പുറപ്പെടാനിരിക്കെ ആയിരുന്നു അപകടമുണ്ടായത്.എന്നാൽ പുറപ്പെടാനിരിക്കെ വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ എമർജൻസി വാതിൽ വഴി ആളുകളെ പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മറ്റു വിമാനങ്ങൾക്ക് യാത്ര തടസ്സങ്ങൾ ഉണ്ടായിട്ടില്ല. 

Read More