
കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാൻ എയർ
കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് ഒമാൻ എയർ. മസ്‌കത്തിൽനിന്ന് കോഴികോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്. മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സർവിസാണ് നടത്തുന്നത്. മസ്‌കത്തിൽനിന്ന് പുലർച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും. പുലർച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് 8.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചക്ക്…