
ഒമാൻ തീരത്ത് എണ്ണ കപ്പലിൽ ബോംബ് ഘടിപ്പിച്ച ഡ്രോൺ ഇടിച്ചതായി അറിയിപ്പ്
ഒമാൻ : ഒമാൻ തീരത്ത് എണ്ണ കപ്പലിൽ ബോംബ് ഘടിപ്പിച്ച ഡ്രോൺ ഇടിച്ചതായി അറിയിപ്പ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലി ശതകോടീശ്വരനുമായി ബന്ധപ്പെട്ട എണ്ണക്കപ്പലിലാണ് ബോംബ് വഹിച്ച ഡ്രോൺ ഇടിച്ചതായി ഉദ്യോഗസ്ഥൻ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.ലൈബീരിയൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ പസഫിക് സിർക്കോൺ ആണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. ഇസ്രായേലി ശതകോടീശ്വരൻ ഐഡാൻ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയായ ഈസ്റ്റേൺ പസഫിക് ഷിപ്പിംഗ് ആണ് ടാങ്കർ പ്രവർത്തിപ്പിക്കുന്നത്. ആക്രമണം…