
യു എ ഇ ദേശീയ ദിന അവധിയിൽ ഒമാനിലേക്ക് ഡോൾഫിനുകളെ കാണാൻ എത്തുന്നത് നിരവധിയാളുകൾ
മസ്കത്ത് : യു എ ഇ ദേശീയദിന അവധിക്കാലത്ത് അയൽ രാജ്യമായ ഒമാനിലേക്ക് ഡോൾഫിനുകളെ കാണാനെത്തുന്നവരുടെ എണ്ണം വർധിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി 4 ദിവസം തുടർച്ചയായി അവധി ലഭിച്ചതിനെ തുടർന്ന് അയൽ രാജ്യമായ ഒമാനിലേക്ക് നിരവധിയാളുകളാണ് ടൂർ പോയിരിക്കുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ ഡോൾഫിൻ ടൂർ ഓപറേഷൻ കമ്പനികൾ നിരക്കും സർവീസുകളും വർധിപ്പിച്ചു. ഒരാൾക്ക് 5 റിയാൽ ഉണ്ടായിരുന്ന നിരക്ക് 15 റിയാൽ ആക്കി ഉയർത്തി. രണ്ടു മണിക്കൂർ സമയം കടലിൽ സഞ്ചരിച്ച് ഡോൾഫിനുകളെ കാണാനും…