തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത് : തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി. പി. ജോസപ്പന്റെ മകന്‍ പീറ്റര്‍ ജോസഫ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. പീറ്റര്‍ ജോസഫ് റൂവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.ഭൗതിക ശരീരം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.അമ്മ: മറീന ജോസഫ്. ഭാര്യ: അനുപ ജോണി സഹോദരി: ആനി. 

Read More

ഒമാനിലേക്ക് സർവീസ് ആരംഭിച്ച് വിസ്താര എയര്‍ലൈന്‍സ്

മസ്‌കറ്റ് : ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകുക. എ320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വീസ് നടത്തുക. മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാത്രി 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് മുംബൈയില്‍ എത്തും.ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ…

Read More

ഇന്ത്യ-ഒമാൻ കോസ്​റ്റ്​ ഗാർഡ്​ സംയുക്ത യോഗം ചേർന്നു

മ​സ്ക​ത്ത്​ : റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​പൊ​ലീ​സ്​ ക​മാ​ൻ​ഡും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡും സം​യു​ക്ത യോ​ഗം​ ചേ​ർ​ന്നു.ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​സ്റ്റ്​ ഗാ​ർ​ഡ്​ സേ​ന​യു​ടെ നാ​ലാ​മ​ത്​ സം​യു​ക്ത യോ​ഗ​മാ​ണി​ത്. ഒ​മാ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി സെ​യ്​​ഫ്​ അ​ൽ മു​ഖ്​​ബാ​ലി​യും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വീ​രേ​ന്ദ​ർ സി​ങ്​ പ​ത്താ​നി​യ​യും നേ​തൃ​ത്വം ന​ൽ​കി.മേ​ഖ​ല​യി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

Read More

കനത്ത മഴയിൽ കുതിർന്ന് ഒമാനിലെ റോഡുകൾ

മസ്കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളം കയറി. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. തുടർച്ചായി പെയ്ത കനത്ത മഴയെത്തുടർന്ന് റോഡുകളിൽ കെട്ടി നിന്ന വെള്ളം മണിക്കൂറുകൾക്ക് ശേഷമാണ് ഇറങ്ങിയത്. തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍…

Read More

മസ്കത്തിലെ പൊതു ഇടങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ

  മസ്കത്ത് : പൊതു ശുചിത്വ പരിപാലനത്തിൽ മുൻകൈ എടുത്ത് മസ്കത്ത് മുൻസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.നഗര സൗന്ദര്യത്തെയും, പൊതുജനാരോഗ്യത്തെയും മുൻനിർത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങൾ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ അധികൃതർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തുടർന്നും നിയമലംഘനങ്ങൾ വർധിച്ചത് മൂലമാണ് മുനിസിപ്പാലിറ്റി അധികൃതർ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ…

Read More

ഹൃദയാഘാതം മൂലം വയനാട് സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത് : ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ഒമാനിൽ മരിച്ചു. വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടനാണ് മരിച്ചത്. 47 വയസ്സായിരുന്നു. 20 വർഷമായി മത്രയിലെ ഡ്രീംലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. ഒമാനിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ അർധ രാത്രിയാണ് മരണം സംഭവിച്ചത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13),…

Read More

ഗിന്നസ് ബുക്കിൽ ഇടം നേടി ഒ​മാ​നി​ലെ വമ്പൻ വാതിൽ

മ​സ്​​ക​ത്ത്​ : ഗിന്നസ് ബുക്കിൽ ഇടം നേടി ഒ​മാ​നി​ലെ വമ്പൻ വാതിൽ.ഒമാനിലെ ഇ​ബ്ര​യി​ൽ പാ​ഴ്​​വ​സ്​​തു​ക്ക​ളി​ൽ​നി​ന്ന്​ നി​ർ​മി​ച്ച 21 മീ​റ്റ​ർ ഉ​യ​ര​വും ആ​റു മീ​റ്റ​ർ വീ​തി​യു​മു​ള്ള വമ്പൻ വാതിലാണ് ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം പിടിച്ചിരിക്കുന്നത് . ഈന്തപ്പനയുടെ വേസ്റ്റും, പ്ലാ​സ്​​റ്റി​ക്കി​ലെ പാ​ഴ്​​വ​സ്​​തു​ക്ക​ളും ഉപയോഗിച്ചാണ് ഈ വമ്പൻ വാതിൽ നിർമ്മിച്ചിരിക്കുന്നത്.റീസൈക്ലിങ് വ​സ്​​തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​ക്കി​യ ഏ​റ്റ​വും വ​ലി​യ വാ​തി​ൽ എ​ന്ന പേ​രി​ലാ​ണ്​ ഈ വാതിൽ ഗി​ന്ന​സ്​ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ബ്ര​യി​ലെ അ​ൽ ആ​ഖി​ൽ അ​ൽ അ​ഹ്​​ലി​യ എ​ന്റ​ർ​പ്രൈ​സ​സാ​ണ്​ കൈ​പ്പ​ണി മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി…

Read More

പുതുവർഷത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ

മസ്‍കത്ത് : ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതുവർഷത്തിലെ ഔദ്യോഗിക ഒഴിവ് ദിനങ്ങൾ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത് . 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങള്‍ 1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1) 2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍…

Read More

വിളകൾ നശിപ്പിക്കുന്ന പക്ഷികൾക്കെതിരെ ദേശീയ കാമ്പെയിൻ നടത്താനൊരുങ്ങി ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്​​ക​ത്ത് ​: ഒമാനിൽ വിളകൾ നശിപ്പിക്കുകയും തേനീച്ചകളെ തിന്നു തീർക്കുകയും ചെയ്യുന്ന പ​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ടു​ത്ത​മാ​സം മു​ത​ൽ ദേ​ശീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. മൈ​ന, കാ​ക്ക, പ്രാ​വ്​ എന്നെ പക്ഷികളാണ് പ്രധാനമായും പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്നത്. ഇത്തരം പക്ഷികളുടെ പ്രജനനം വ​ർ​ധി​ക്കു​ന്ന​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​ത്തിലും മൈന, കാക്ക, പ്രാവ് എന്നിവ പ്രധാനം പങ്ക് വഹിക്കുന്നുണ്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1982 ലാണ് മ​സ്​​ക​ത്തിലെ ​ ഒ​മാ​നി​ൽ ആ​ദ്യ​ത്തെ മൈ​ന​യെ ക​ണ്ട​ത്. പി​ന്നീ​ട​​​ങ്ങോ​ട്ട്​…

Read More

ഒമാനിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മസ്‍കത്ത് : ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തിലാണ് അപകടംസംഭവിച്ചത്. പരിക്കുകൾ ഗുരുതരമല്ലെ. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു….

Read More