ഒമാനിലെ കിണർ അറ്റകുറ്റ പണിയിൽ മരിച്ചവരുടെ എണ്ണം നാലായി

മസ്‌കറ്റ് : ഒമാനില്‍ കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി…

Read More

ഒമാനിൽ അരക്കോടി ജനങ്ങൾ ; ഇരുപത് ലക്ഷവും പ്രവാസികൾ

മസ്കറ്റ് : അമ്പത് ലക്ഷത്തോടടുത്ത് ഒമാനിലെ ജനസംഖ്യ. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് 2022 വർഷാവസാനത്തിൽ ജനസംഖ്യ വർദ്ധനവ് പുറത്തു വിട്ടത്. 2022 നവംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരില്‍ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗവര്‍ണറേറ്റുകള്‍ തിരിച്ചുള്ള കണക്കുകളില്‍ മസ്‍കത്തിലാണ് ഏറ്റവും കൂടുതൽ പേര്‍ താമസിച്ചു വരുന്നത്. 1,463,218 ആണ് മസ്കത്ത് ഗവര്‍ണറേറ്റിലെ ജനസംഖ്യ. അതേസമയം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് അൽ വുസ്ത ഗവർണറേറ്റിലാണ്‌….

Read More

ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഖാബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 

Read More

ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ പിടികൂടി, സ്ഥാപനത്തിന് കനത്ത പിഴ

മ​സ്ക​ത്ത്​ : മസ്കത്തിൽ ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ പിടി കൂടിയതിനെത്തുടർന്ന് സ്ഥാപനത്തിന് കനത്ത പിഴ ചുമത്തി. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​ നിന്നാണ് ലൈ​സ​ൻ​സി​ല്ലാ​ത്ത ഔ​ഷ​ധ വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്ത്​ പി​ഴ ചു​മ​ത്തിയത് . ​ഇ​ബ്രി വി​ലാ​യ​ത്തി​ലെ സ്​​റ്റോ​റി​ൽ​നി​ന്നാ​ണ്​ 800ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഗു​ളി​ക​ക​ളും തൈ​ല​ങ്ങ​ളും മ​റ്റു​മാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ. ഉ​പ​ഭോ​ക്താ​വി​ന്റെ ആ​രോ​ഗ്യ​വും മ​റ്റും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കാ​നാ​യി ക​ണ്ടു​കെ​ട്ടി. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം, എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ, ഭ​ര​ണ​പ​ര​മാ​യ…

Read More

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

സലാല : കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. അത്തോളി കമ്മോട്ടില്‍ മുഹമ്മദലി ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 58 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വര്‍ഷങ്ങളായി അല്‍ സഫ ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുന്‍ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനും മുന്‍ മന്ത്രി എം. കെ. മുനീറിന്റെ അമ്മാവനുമാണ് മുഹമ്മദലി. ഭാര്യ:…

Read More

ഒമാനിൽ ബാങ്ക് ജീവനക്കാരിയെ ജോലിക്കിടയിൽ കുത്തി പരിക്കേൽപ്പിച്ച പൗരൻ പിടിയിൽ

മസ്‌കറ്റ് : ഒമാനില്‍ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ തന്റെ ജോലിക്കിടെയാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. സ്വദേശി യുവാവ് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Read More

ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കത്ത്∙: കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡില്‍ താമസിക്കുന്ന എം അബ്ദുല്‍ ജലീല്‍ ആണു ഹൃദയാഘാതം മൂലം സുഹാര്‍ വിലായത്തിലെ ലിവയില്‍ മരിച്ചത്. 30 വയസായിരുന്നു. ലിവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഭാര്യ: ഹിസാന, മാതാവ്: നഫീസ. 

Read More

ഇന്ന് വൈകുന്നേരം മുതൽ രണ്ടു ദിവസത്തേക്ക് ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  മസ്കറ്റ് : ഒമാന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു . അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദം മൂലം ദക്ഷിണ അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിൽ ശനിയാഴ്ച വൈകുന്നേരവും അടുത്ത രണ്ടു ദിവസവും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ന്യൂനമർദം 61.8°E രേഖാംശത്തിലും 13.9°N അക്ഷാംശത്തിലും മധ്യ അറബിക്കടലിൽ കേന്ദ്രീകരിച്ച് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഏദൻ…

Read More

ഒമാനിലേക്ക് നുഴഞ്ഞുകയറ്റം, 8 വിദേശികൾ പിടിയിൽ

മസ്‌കറ്റ് :ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ടുആഫ്രിക്കൻ വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Read More

അറ്റകുറ്റ പണികൾക്കായി ഡിസംബർ 31 വരെ ഒമാൻ അൽ ഖുവൈർ പാലം അടച്ചിടും

മസ്കറ്റ് : അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ അൽ ഖുവൈർ പാലം അടച്ചിടും. ഡിസംബർ 31 വരെ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് അൽ ഖുവൈർ പാലം അടച്ചിടുന്നതെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. നിയന്ത്രണം ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതൽ പ്രാബല്യത്തില്‍ വന്നു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍…

Read More