
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 1 മുതൽ
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും. തലസ്ഥാന നഗരമായ മസ്കത്തിലെയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. കെ ജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന…