സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിങ് നിയന്ത്രണം

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ തിങ്കളാഴ്ച പാർക്ക് ചെയ്യുന്നത് റോയൽ ഒമാൻ പൊലീസ് നിരോധിച്ചു. റോയൽ പ്രൈവറ്റ് എയർപോർട്ട് മുതൽ അൽ-ബറക്ക പാലസുവരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുന്നതെന്ന ആർ.ഒ.പിയുടെ ഡിപ്പാർട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയുടെ ഓൺലൈൻ അറിയിപ്പിൽ പറഞ്ഞു

Read More

ഗൾഫ് സൂഖ് ഹോൾസെയിൽ സീബിൽ പ്രവർത്തനമാരംഭിച്ചു

ഗൾഫ് സൂഖ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ് സീബ് സൂഖിൽ മൂസ അബ്ദുറഹ്മാൻ മസ്ജിദിനുസമീപം പ്രവർത്തനമാരംഭിച്ചു. സ്ഥാപന ഉടമ ഡ്രീം ഫ്‌ലവർ അലി ഉദ്ഘാടനം ചെയ്തു. 38 വർഷമായി ഒമാനിൽ ബിസിനസ് രംഗത്തുള്ള ആളാണ് ഇദ്ദേഹം. കോസ്മെറ്റിക്‌സ്, പെർഫ്യൂംസ്, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ ഹോൾസെയിലായും റീട്ടെയിലായും ഇവിടെനിന്ന് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിലക്കിഴിവ് ഒരുക്കിയിട്ടുണ്ടെന്ന് ഗൾഫ് സൂഖ് മാനേജ്മെന്റ് അറിയിച്ചു.

Read More

പ്രവാസികൾക്ക് ആശ്വാസം; ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് കുറച്ച് ഒമാൻ

ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് 150 റിയാലായി കുറച്ചു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്. ഒമാൻ പ്രദേശിക മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്ക് മാത്രമേ ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ നേരത്തെ അനുമതി ഉണ്ടായിരുന്നുള്ളു. ഇത്രയും ശമ്പളം ഉള്ളവർക്ക് മാത്രമേ ഫാമിലി വിസ അനുവദിച്ചിട്ടിണ്ടായിരുന്നുള്ളു. എന്നാൽ ഈ നിയമം ആണ് മാറിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ എന്നു മുതൽ ആണ് വരിക എന്ന വിവരം…

Read More

ഹജ്ജ്; ഒമാനിൽ നിന്നുള്ള ഓൺലൈൻ രജിസ്ട്രേഷൻ 21 മുതൽ ആരംഭിക്കും

ഒമാനിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ ആരംഭിക്കും. ഒമാനി പൗരൻമാർക്കും താമസകാർക്കും മാർച്ച് നാലുവരെ ഓൺലൈനായി രജിസ്ട്രർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ക്വാട്ട വർധിക്കുന്നത് കൂടുതൽ പ്രവാസികൾക്ക് ഹജ്ജിന് പോവാൻ അവസരം ലഭിക്കും. കഴിഞ്ഞ വർഷം ആദ്യം 6000 പേർക്കായിരുന്നു ഒമാനിൽ…

Read More

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഖത്തറും; കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്ന സ്വദേശിവൽക്കരണ പ്രക്രിയ ഖത്തറിലും ആരംഭിക്കുന്നു. സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ വർഷങ്ങളായി തുടരുന്ന സ്വദേശിവൽക്കരണ പ്രക്രിയ കഴിഞ്ഞ വർഷം മുതൽ യുഎഇയും ശക്തിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറും സ്വകാര്യ മേഖലയിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തറൈസേഷൻ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി സ്വകാര്യ മേഖലയിലെ ജോലികൾ ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭ…

Read More

ന​ട​പ​ടി​ക​ൾ ഫ​ലം​ക​ണ്ടു​; ദോഫാറിൽ കാക്കകളുടെയും മൈനകളുടെയും എണ്ണം കുറഞ്ഞുതുടങ്ങി

രാജ്യത്ത് ശല്യക്കാരായ കാക്കകളെയും മൈനകളെയും നിയന്ത്രിക്കാൻ വലിയ തരത്തിലുള്ള പദ്ധതിയാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി തയ്യറാക്കിയിരുന്നത്. ഇത് ഫലം കണ്ടു തുടങ്ങി. ഡിസംബർ 13 മുതൽ ഈ വർഷം ഫെബ്രുവരി ഒന്നു വരെയുള്ള പദ്ധതിയുടെ ഭാഗമായി 35,154 പക്ഷികളെയാണ് ഇല്ലാതെയാക്കിയത്. 25,786 മൈനകളും 9368 ഇന്ത്യൻ കാക്കകളും ആണ് ഇതിൽ ഉൾപ്പെടുന്നത്. ഒമാൻ പരിസ്ഥിതി വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. മൈനകളുടെയും കാക്കകളും രാജ്യത്ത് എത്തിയതോടെ വലിയ ശല്യം ആണ് ഉണ്ടായത്. ഇവ കൂടുതലായി എത്തിയതേടെ വലിയ…

Read More

ഒമാനിലെ വൈദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്നു

ഒമാനിലെ വൈദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ റീഡിങ് ലഭിക്കാൻ സഹായിക്കും. കൂടാതെ ഏകദേശ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും നാല് ലക്ഷം കുടിവെള്ള മീറ്ററുകളുമാണ് ഒമാൻ സ്മാർട്ട് ആക്കി മാറ്റിയത്. വൈദ്യുതി ഉപഭോക്താക്കളിൽ മൂന്നര ശതമാനവും വെള്ളത്തിൽ അഞ്ച് ശതമാനവുമാണ് ഉപഭോക്താക്കളിൽ വർധനവ് ഉണ്ടായിട്ടുള്ളത്. മീറ്ററുകൾ സ്മാർട്ടാകുന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. നേരിട്ടെത്താതെതന്നെ അധികൃതർക്ക് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും…

Read More

ഒമാനിൽ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ചുമത്തും

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.

Read More

ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചു

 ഒമാനിൽനിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി മുൻവർഷത്തെക്കാൾ 50 ശതമാനം വർധിച്ചു. അമേരിക്ക, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാൻ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്പത് മാസങ്ങളിൽ 5.619 ശതകോടി റിയാലിൻറെ എണ്ണയിതര ഉൽപന്നങ്ങളാണ് ഒമാൻ കയറ്റിയയച്ചത്. കോവിഡാനന്തരം ലോകം മുഴുവൻ അടിസ്ഥാന ഉൽപന്നങ്ങളുടെ ആവശ്യം കുതിച്ചുയർന്നതാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിക്കാൻ കാരണമായത്. കയറ്റുമതി വർധിച്ചതും എണ്ണവില ഉയർന്നതും ഒമാൻ സാമ്പത്തികമേഖലക്ക് ശക്തിപകരാൻ കാരണമായിട്ടുണ്ട്. ഇത് ആഭ്യന്തര ഉൽപാദനം 4.5 ശതമാനം വർധിക്കാനും കാരണമായി….

Read More

ഇന്ത്യൻ സ്ഥാനപതി ഔഖാഫ്, മതകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസിൽ അംബാസഡർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. മതകാര്യ മേഖലയിലെ സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെയും ഇന്ത്യൻ എംബസിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read More