ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജഅലാൻ ബനീ ബൂ അലിയിൽ

ഒമാനിൽ കഴിഞ്ഞദിവങ്ങളിൽ പെയ്ത മഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജഅലാൻ ബനീ ബൂ അലിയിൽ. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ 82 മി.മീറ്ററാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. 78 മി.മീറ്റർ മഴയുമായി മസീറയാണ് തൊട്ടടുത്ത്. റുസ്താഖ് -62 , ബർക -56, താഖ-45, സൂർ- 35, ദുകം-30, അൽ കാമിൽ വാ അൽ വാഫി-28, വാദി ബനീ ഖാലിദ്, ഇസ്‌കി -27, അൽ ഹംറ -23, നഖൽ -21,…

Read More

അമേരിക്കൻ ബാങ്കുകളുടെ തകർച്ച ഒമാനെ ബാധിക്കില്ലെന്ന് ധനകാര്യമന്ത്രാലയം

രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ ജഷ്മി വ്യക്തമാക്കി. ഒമാൻ ബാങ്കുകളെ ബാധിക്കുന്നതിൻറെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കൻ ബാങ്കുകൾ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്പത്തിക പ്രതിസന്ധി ആവർത്തിക്കാൻ ഇത് കാരണമാകുമെന്നും ചില സാമ്പത്തികവിദഗ്ധർ വിലയിരുത്തിയിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 16 ബാങ്കുകളിൽ ഒന്നായ സിലിക്കോർ വാലി ബാങ്ക്, വളരെ വേഗം വളരുന്ന…

Read More

റമദാനിൽ ഒമാനിലെ മുസ്ലിം ജീവനക്കാർക്ക് ദിവസവും ആറ് മണിക്കൂർ ജോലി

ഒമാനിൽ റമദാൻ മാസത്തിലെ സർക്കാർ-സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്‌സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും ആറ് മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്. ‘ ഫ്ലെക്‌സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക് 12, എട്ട് മുതൽ ഉച്ചക്ക്…

Read More

ഒമാനിൽ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിൽ; പ്രവാസികൾക്കും ശമ്പളത്തോടെ പ്രസവാവധി

തൊഴിലാളികളുടെ വേതനം ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് ഒമാൻ. മിനിമം വേതനം 400 റിയാൽ വരെയാക്കി ഉയർത്തുന്നത് ആണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള നിർദ്ദേങ്ങൾ സർക്കാർ പഠിച്ചു വരുകയാണ്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഒമാൻ തൊഴിൽ മന്ത്രി അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ് ആണ്. ഇത് ഉയർത്തിയത് രാജ്യത്തെ…

Read More

ഒമാനിൽ ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി; ആയിരക്കണക്കിന് ആളുകൾ ജയിൽ മോചിതരായി

ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പിന് തുടക്കമായി. ഒമാനി ലോയേഴ്സ് അസോസിയേഷൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുറുബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തോടടുക്കുമ്പോൾ ജയിലിൽ കഴിയുന്നവരെ സഹായിക്കാനായി നമുക്ക് കൈകോർക്കാമെന്നും അവരുടെ…

Read More

തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കരുത്; മുന്നറിയിപ്പുമായി ഒമാൻ

തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ പാടില്ലന്ന നിയമവുമായി ഒമാൻ. ഇങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നഗരത്തിന്റെ കാഴ്ച ഭംഗി നഷ്ടപ്പെടും എനന്തിനാൽ ആണ് ഇത്തരത്തിലുള്ള സംഭവം ഒഴിവാക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുനന്തിന് ഇത് കാരണമാക്കുന്നുണ്ട്. മസ്‌കത്ത് നഗരസഭ ഇതിന് വേണ്ടിയുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടരുത്. ഇത് വലിയ നിയമ ലംഘനം ആണ്. 50 റിയാൽ മുതൽ 500 റിയാൽ (പത്ത് ലക്ഷം…

Read More

പ്രകൃതി ദുരന്തങ്ങൾ മൊബൈലിലൂടെ മുന്നറിയിപ്പ് നൽകാൻ ‘ട്രാ’

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾക്ക് തുടക്കമിട്ട് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും (സി.എ.എ) ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുക. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായി. കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏതു പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടു. ആക്ടിവേറ്റ്…

Read More

ഒമാനിലെ പ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ കാണാം

ഒമാനിൽ നടക്കുന്ന സുപ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ സൗജന്യമായി കാണാവുന്നതാണെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) അറിയിച്ചു. ഒമാനിലെ ഒന്നാം ഡിവിഷൻ മത്സരങ്ങൾ, എം.ജി കപ്പ്, സുൽത്താൻ കപ്പിൻറെ ഫൈനൽ മത്സരങ്ങൾ തുടങ്ങിയവയാണ് ഫുട്ബാൾ ആരാധകർക്ക് ഫിഫ ഫ്‌ലാറ്റ്‌ഫോമിലൂടെ ആസ്വദിക്കാനാവുക. വരുംദിവസങ്ങൾ കൂടുതൽ മത്സരങ്ങൾ കാണിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒ.എഫ്.എ അറിയിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് തത്സമയ മത്സരങ്ങൾ കാണാനുള്ള അവസരം നൽകുന്നതിനായി 2022 അവസാനത്തോടെയാണ് ഫിഫ ‘ഫിഫ പ്ലാറ്റ്‌ഫോം’ ആരംഭിച്ചത്. ഇന്ററാക്ടീവ്…

Read More

ഒമാനിലേക്ക് നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്കുളള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഒമാനിലേക്ക് വളർത്തുമൃഗങ്ങളായ നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവ പൂർണമായി പാലിക്കണമെന്നും ഒമാനിൽ നിരോധനമുള്ള വിഭാഗത്തിൽപെട്ട നായ്ക്കളെ കൊണ്ടുവരാൻ അനുവദിക്കരുതെന്നും എയർലൈൻസുകളോട് അധികൃതർ ആവശ്യപ്പെട്ടു. നായെയും പൂച്ചയെയും ഒമാനിലേക്ക് കൊണ്ടുവരുന്നവർ ഇവയെ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് ‘Bayan’ വെബ്‌സൈറ്റ് വഴി ഇറക്കുമതി പെർമിറ്റ് എടുത്തിരിക്കണം. കയറ്റുമതിചെയ്യുന്ന രാജ്യത്തിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മൃഗ ആരോഗ്യ സർട്ടിഫിക്കറ്റ് കരുതണം. വളർത്തുമൃഗത്തിന് നാല് മാസത്തിൽ കൂടുതൽ പ്രായം വേണം. കുത്തിവെപ്പ് സംബന്ധമായ രേഖകൾക്ക് മൈക്രോ…

Read More

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ; രമ്യ ഹരിദാസ് എം.പി

കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാൻ ഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിനകത്തും പുറത്തും സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ജേതാവായ കുമ്പളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം അനുമോദിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മുതിർന്ന…

Read More