
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത
ജനുവരി രണ്ട് മുതൽ അഞ്ചുവരെ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും. താപനിലയിൽ പ്രകടമായ ഇടിവ്, പർവതപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടൽ, പൊടിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോഴോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈസഖിലായിരുന്നു. 6.5ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ താപനില….