
ചൂട് കൂടുന്നു ; തണുപ്പ് തേടി പാമ്പുകളെത്താൻ സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി
ഓമാനിൽ ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തണുപ്പുള്ള സ്ഥലം തേടി പാമ്പുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒമാനിലെ പുൽ ചെടികളിലും മരുഭൂമികളിലും വിവിധ തരത്തിലുള്ള പാമ്പുകളാണുള്ളത്. പല സ്ഥലങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂടിന്റെ കാഠിന്യം. ഈ സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ എത്തുന്നതും വർധിച്ചിട്ടുണ്ട്. പാർക്കുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയ മേഖലളിലാണ് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. ഇതിൽ വിഷപ്പാമ്പുകളും ഉള്ളതായി…