ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന

ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷം ജൂൺ വരെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം 12.4 ശതമാനം വർധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ ആകെ എണ്ണം നിലവിൽ 70.2ലക്ഷമാണ്. ഇവയിൽ ഭൂരിഭാഗവും പ്രീ-പെയ്ഡ് സബ്സ്‌ക്രിപ്ഷനുകളാണ്. പ്രീ പെയ്ഡ് കണക്ഷനുകളിൽ ഈ കാലയളവിൽ 10ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ സബ്സ്‌ക്രിപ്ഷനുകൾക്ക് പുറമെ, രാജ്യത്ത് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണത്തിലും…

Read More

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിൻറെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അറിയിച്ചു. മാർക്ക് പുനഃപരിശോധന സംവിധാനം പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം പറഞ്ഞു. ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടേം പരീക്ഷകളിൽ നേടിയ ഗ്രേഡുകൾ പുനഃപരിശോധിക്കാൻ അവസരമൊരുക്കുന്നതെന്ന്…

Read More

ഒമാനിൽ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം

ഒമാനിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ മുതലായ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അവയുടെ ടൂറിസ്റ്റ് ലൈസൻസ് നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ലഭിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനങ്ങളിലും ടൂറിസ്റ്റ് ലൈസൻസ് നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. #الجودة_تبدأ_بالترخيص يتوجب على مُلاك مشاريع نزل الضيافة والنزل الخضراء وكافة المنشآت الفندقية والسياحية المرخصة إبراز رقم الترخيص السياحي بشكل واضح في المنشأة وتضمينه…

Read More

വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് MOCIIP

ഒമാനിൽ 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിൽ നടന്ന വന്നിരുന്ന ഇൻഡസ്ട്രിയൽ സർവേയിൽ തങ്ങളുടെ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ (MOCIIP) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനായി എത്രയും വേഗം തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കേണ്ടതും, തങ്ങളുടെ സ്റ്റാറ്റസ് പുതുക്കേണ്ടതുമാണ്. ഒമാനിലെ ഇൻഡസ്ട്രിയൽ സോണുകൾ, പോർട്ടുകൾ, ഫ്രീസോണുകൾ മുതലായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഈ…

Read More

ഒമാനിലെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ഈ അറിയിപ്പ് പ്രകാരം, അൽ ദാഖിലിയ, സൗത്ത് അൽ ബതീന, അൽ ദഹിറാഹ്, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ മുതലായ ഗവെർണറേറ്റുകളിലെ മലയോര പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ മൂലം ഈ മേഖലകളിലെ താഴ്വാരങ്ങളിൽ പെട്ടന്ന് വെള്ളം ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്…

Read More

ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഒമാനിലെ ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സ്ഥിതിചെയ്യുന്ന അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് മുൻപിൽ ഈ മേഖലയുടെ പ്രകൃതിഭംഗി, സാംസ്‌കാരികത്തനിമ, പൈതൃകശീലങ്ങൾ എന്നിവ എടുത്ത് കാട്ടുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഈ മേഖലയെക്കുറിച്ചും, ഇവിടുത്തെ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും അടുത്തറിയാൻ അൽ സുവ്ജര പൈതൃകഗ്രാമം സഹായിക്കുന്നതാണ്. ഏതാണ്ട് 450…

Read More

അരിക്ക് ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഒമാൻ മന്ത്രാലയം

ഒമാനിൽ വേണ്ടത്ര അരി സ്റ്റോക്കുണ്ടെന്ന് ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അരി കയറ്റുമതി നിർത്താന്‍ തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം, ഒമാനിലെ തന്ത്രപ്രധാനമായ അരിയുടെ ശേഖരം സുരക്ഷിതമാണെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം സ്ഥിരീകരിച്ചു.ഈ സാഹചര്യത്തിൽ, ഒമാനിലെ അരിയുടെ ശേഖരം സുരക്ഷിതമാണെന്നും അതിന്റെ കുറവിനെക്കുറിച്ചോ വർധനയെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ​ർ​ക്കാ​റും സ്വ​കാ​ര്യ മേ​ഖ​ല​യും സ​ഹ​ക​രി​ച്ചാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ​ക്താ​വ്​ പ​റ​ഞ്ഞു.

Read More

അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ഓഗസ്റ്റ് 3-ന് ആരംഭിക്കും

ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കാനിരിക്കുന്ന അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം, ഓഫീസ് ഓഫ് അൽ ദാഖിലിയ ഗവർണർ എന്നിവ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 19 വരെയാണ് അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ നടക്കുന്നത്.ഹൈൽ യമൻ പാർക്കിന് സമീപത്തുള്ള പ്രധാന വേദി, സിഹ് ഖതാന എന്നിവിടിങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക…

Read More

സലാലയിലെ അൽ നസീം വാട്ടർ പാർക്ക് തുറന്നു

ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാട്ടർ പാർക്കിന്റെ പ്രവർത്തനം 2023 ജൂലൈ 31 മുതൽ ആരംഭിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതി. സലാലയിലെ സഹേൽ അത്തിൻ മേഖലയിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് ദോഫാർ ഗവർണർ H.H. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സൈദിന്റെ സാന്നിധ്യത്തിലാണ്…

Read More

ഒമാൻ: റുസൈൽ റോഡിൽ ഗതാഗത നിയന്ത്രണം

ബിദ്ബിദിലെ റുസൈൽ റോഡിൽ 2023 ഓഗസ്റ്റ് 1 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും, വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. റുസൈൽ റോഡിൽ നിസ്വ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വകുപ്പുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുന്നത്…

Read More