
സലാം എയർ ഫുജൈറ-കോഴിക്കോട് സർവിസ് ആരംഭിക്കുന്നു
ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ രണ്ടുമുതലാണ് ഫുജൈറ വിമാനത്താവളത്തിൽനിന്ന് സലാം എയർ കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽനിന്ന് മസ്‌കത്ത് വഴിയാണ് സർവിസ്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സലാം എയർ കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് ആരംഭിച്ചിരുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ജയ്പുർ,…