ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒമാനിൽ; ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒമാൻ സന്ദർശനം തുടരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മസ്കത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റു ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായിവി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുളള…

Read More

പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം; ഒമാനി വനിതാദിനാചരണം നിർത്തിവെച്ച് ഭരണകൂടം

പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്‍റെയും ഗാസയിലെ നിലവിലെ സംഭവങ്ങളുടെയും പശ്ചാതലത്തിൽ ഒമാനി വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒമാനി വനിതാ ദിനത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിയും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ് അറിയിച്ചു. മറ്റെല്ലാ പരിപാടികളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.ഗാസയിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനായി ജി.സി.സി മന്ത്രിതല സമിതി ചൊവ്വാഴ്‌ച മസ്‌കത്തിൽ അസാധാരണ സമ്മേളനവും ചേരുന്നുണ്ട്.

Read More

ലൈസൻസ് കൂടാതെ അനധികൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം

ഒമാനിൽ ലൈസൻസ് കൂടാതെ അനധികൃതമായി ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും, വ്യക്തികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത്തരം അനധികൃത ധനകാര്യ സേവനദാതാക്കൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം അനധികൃത സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാത്രമായുള്ള ഒരു ഇമെയിൽ വിലാസം സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പങ്ക് വെച്ചിട്ടുണ്ട്. يؤكد #البنك_المركزي_العماني على تخصيص بريد إلكتروني للإبلاغ عن أي أعمال…

Read More

മസ്ക്കറ്റ് വിമാനത്താവളത്തിൽ ടാക്‌സി ചാര്‍ജ് കുറച്ച് ഗതാഗത മന്ത്രാലയം

 അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി ചാര്‍ജ് കുത്തനെ കുറച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. 45 ശതമാനത്തിന്റെ കുറവാണ് ടാക്‌സി നിരക്കില്‍ വരുത്തിയിരിക്കുന്നത്. വ്യാജ ടാക്‌സികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറച്ച് കൊണ്ടുളള പുതിയ മാറ്റത്തിന് മന്ത്രാലയം തയ്യാറായിരിക്കുന്നത്. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് അടുത്തിടെ അനുമതി ലഭിച്ച രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബുക്കിംഗ് സ്വീകരിക്കുന്ന ടാക്സികളുടെ നിരക്കുകളിലാണ് 45 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്. ഒ-ടാക്സി, ഒമാന്‍ ടാക്സി എന്നീ…

Read More

ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് അടുത്ത മൂന്ന് ദിവസത്തിനിടയിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 7 വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില 45 ഡിഗ്രി വരെ എത്തുന്നതിന് സാധ്യതയുണ്ട്. ഒക്ടോബർ 5-ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, സൗത്ത് അൽ ശർഖിയയിലെ മരുഭൂ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നാല്പത് മുതൽ നാല്പത്തഞ്ച് ഡിഗ്രി വരെ ചൂട് രേഖപ്പെടുത്താനിടയുണ്ട്. ️توقعات بارتفاع نسبي…

Read More

അൽ വുസ്ത ഗവർണറേറ്റിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികളുമായി EA

ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി (EA) അൽ വുസ്ത ഗവർണറേറ്റിൽ ‘നോ ടു പ്ലാസ്റ്റിക്’ എന്ന പേരിൽ പ്രത്യേക പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികൾക്ക് തുടക്കമിട്ടു. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും, പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനുമാണ് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്. #هيئة_البيئة | نظّم المجلس البيئي بمحافظة الوسطى بالشراكة والتعاون مع إدارتي البيئة و حماية المستهلك بمحافظة الوسطى، مبادرة “لا…

Read More

മസ്ക്കറ്റ്- അബുദാബി മുവാസലാത്ത് ബസ് സർവീസ് തുടങ്ങി

മ​സ്ക​ത്ത്-​അ​ബൂ​ദ​ബി മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​ന് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ…

Read More

ഒമാനിലെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 1.9 ബില്യൺ റിയാലിലെത്തിയതായി ഒമാൻ ഹെറിറ്റേജ്, ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാനിലെ ടൂറിസം മേഖലയിൽ സമഗ്രമായ വളർച്ച പ്രകടമാണെന്ന് വകുപ്പ് മന്ത്രി H.E. സലേം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി വ്യക്തമാക്കി. ആഭ്യന്തര വളർച്ചാ നിരക്കിൽ ടൂറിസം മേഖലയുടെ പങ്ക് അടുത്ത രണ്ട് വർഷത്തിനിടയിൽ 2.75 ശതമാനത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2022-ൽ ഇത് 2.4 ശതമാനമായിരുന്നു. معالي…

Read More

സാഹസിക ടൂറിസ്റ്റുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി ഒമാൻ

ഒ​മാ​നി​ൽ സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് ഇനി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി. കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റിയാണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വി​റ​ക്കിയത്. പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ 2021ലെ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്. ഇ​ത​നു​സ​രി​ച്ച് ഒ​മാ​നി​ൽ സാ​ഹ​സി​ക ടൂ​റി​സ​ത്തി​നെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും സാ​ഹ​സി​ക ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രി​ക്ക​ണം. സാ​ഹ​സി​ക ടൂ​റി​സ​ത്തി​നി​ടെ സം​ഭ​വി​ക്കാ​നി​ട​യു​ള്ള അ​പ​ക​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ നി​ന്നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​തെ​ന്ന് പൈ​തൃ​ക ടൂ​റി​സം മ​ന്ത്രി സാ​ലം അ​ൽ മ​ഹ്റൂ​ഖി പ​റ​ഞ്ഞു. ഒ​മാ​ൻ റീ ​ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി…

Read More

ഒമാൻ എയർ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചു

ഒ​മാ​ൻ എ​യ​ർലൈൻസ് മ​സ്ക​ത്തി​ൽ​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്കു​ള്ള സ​ർ​വീസ് ആരംഭിച്ചു​.യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ​ർ​വീസ്​ ആ​ഴ്ച​യി​ൽ നാ​ലു​ദി​വ​സം ഉ​ണ്ടാ​വുക. ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.20ന് ​മ​സ്‌​ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.55നും ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.05ന് ​മ​സ്‌​ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 2.30നും ​എ​ത്തി​ച്ചേ​രും. ഇന്ത്യയിലെ മ​റ്റൊ​രു ന​ഗ​ര​മാ​യ ​ല​ഖനൌ​വി​ലേ​ക്കുള്ള​ പു​തിയ സ​ർ​വീസി​ന് ക​ഴി​ഞ്ഞ​ ദി​വ​സം തു​ട​ക്ക​മാ​യിരുന്നു.

Read More