ഒമാൻ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അംഗത്വം നേടി

ഒമാനിലെ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗിക അംഗത്വം നേടിയതായി അധികൃതർ അറിയിച്ചു. ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഇരുപത്തഞ്ചാമത് UNWTO ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. UNWTO അംഗമാകുന്ന ഒമാനിലെ ആദ്യ മ്യൂസിയമാണ് നാഷണൽ മ്യൂസിയം. #المتحف_الوطني_العُماني #nm_oman#UNWTO pic.twitter.com/HsunC1AgbO — المتحف الوطني (@NM_OMAN) October 24, 2023 സാംസ്‌കാരികമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് മ്യൂസിയം നൽകുന്ന പ്രാധാന്യമാണ് UNWTO അംഗത്വം പ്രകടമാക്കുന്നതെന്ന് ഒമാൻ നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ…

Read More

ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ മസ്‌കറ്റ് മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് മസ്‌കറ്റ് മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ, സാമൂഹിക, സാമ്പത്തിക കാരണങ്ങൾ എന്നിവ മൂലമാണ് പൊതു ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. تعزيزًا لجهود #بلدية_مسقط في مكافحة الظواهر السلبية بالبيئة.. توضيح لمسوغات حظر السيارات المهملة في الأماكن…

Read More

പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ്; രാജ്യത്തിന്‌ പുറത്തുള്ള ഒമാനി പൗരന്മാർ വോട്ട്‌ രേഖപ്പെടുത്തി

പത്താമത്‌ ഒമാന്‍ മജ്ലിസ്‌ ശൂറ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്‌ പുറത്തുള്ള ഒമാനി പൗരന്മാർ വോട്ട്‌ രേഖപ്പെടുത്തി. ഇലക്ട്രോണിക്ക് വോട്ടിങ്ങ് രീതിയിലൂടെ ആയിരുന്നു രാജ്യത്തിന്‌ പുറത്തുള്ള ഒമാനി പൗരന്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയായിരുന്നു പൗരന്മാർക്കുള്ള വോട്ടിങ് സമയം. ഒമാന് പുറത്തുള്ള 13,000 ത്തിൽ അധികം ഒമാനി പൗരന്മാർ വോട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്ത് താമസിക്കുന്ന 9,230 പുരുഷന്മാരും 4,613 സ്ത്രീകളും ആണ് വോട്ട് ചെയ്തത്. ഈ…

Read More

‘തേജ്’ യെമനില്‍ കരതൊട്ടു, ഒമാനില്‍ കാറ്റും മഴയും; ഹമൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രമാകാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ടു. ചൊവ്വാഴ്ച അല്‍ മഹ്‌റ പ്രവിശ്യയിലാണ് കരതൊട്ടത്. ഇതിന്റെ സ്വാധീനഫലമായി ഒമാനിലെ ദോഹാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. കരതൊട്ടതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹമൂണ്‍ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാനും…

Read More

തേജ് ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി ദോഫാര്‍, അല്‍ വുസ്‌ത ഗവര്‍ണറേറ്റില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ അധികൃതർ പറയുന്നത്. കാറ്റിന്റെ വേഗത കാറ്റഗറി മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് കാറ്റഗറി ഒന്നാവുകയും ചെയ്യും. ദോഫാറില്‍ 50 മുതല്‍ 300 മില്ലി മീറ്റര്‍ മഴ പെയ്യുമെന്നാണ്‌ പ്രവചനം. 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ചെറിയ…

Read More

തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു; ഒമാനിൽ കനത്ത ജാഗ്രത നിർദേശം

തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ക​​ന​​ത്ത കാ​​റ്റും മ​​ഴ​​യു​​മാ​​ണ്​ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. സ​ദാ, മി​ർ​ബാ​ത്ത്, ഹ​ദ്ബീ​ൻ, ഹാ​സി​ക്, ജൗ​ഫ, സൗ​ബ്, റ​ഖ്യു​ത്, സ​ലാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ​​നേ​രീ​യ​തോ​തി​ൽ തു​ട​ങ്ങി​യ മ​ഴ അ​ർ​ധ…

Read More

തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു; 2 പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി: അതീവ ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപംകൊണ്ട് അതിശക്തമായി മാറിയ തേജ് ചുഴലിക്കാറ്റ് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.  ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ…

Read More

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഒമാൻ

ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഇത് യുദ്ധക്കുറ്റം, വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു. ഗാസ സിറ്റിയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500ലേറെ പേർ ആണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്. സംഭവത്തിൽ ലോകരാജ്യങ്ങൾ പ്രതിഷേധമറിച്ചു.

Read More

ഗാസയിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളർ നൽകും; തീരുമാനം ജി.സി.സി മന്ത്രിതല സമിതി സമ്മേളനത്തിൽ

യുദ്ധത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ജിസിസി. ഗാസയിലെ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി 100 മില്യൺ ഡോളർ നൽകും. ഗാസ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ആം സമ്മേളനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി മന്ത്രിതല സമിതി ഊന്നൽ നൽകും….

Read More

ലബനൻ സന്ദർശിക്കുന്നതിൽ നിന്ന് പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം

അത്യാവശ്യ കാര്യങ്ങൾ ഇല്ലെങ്കിൽ ലബനാൻ സന്ദർശിക്കുന്നതിൽ നിന്ന് ഒമാനി പൗ​ര​ന്മാർ വിട്ട് നിൽക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​ന​ന്റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന ഒ​മാ​നി പൗ​ര​ന്‍മാ​ര്‍ ബൈ​റൂ​ത്തി​ലെ ഒ​മാ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾക്ക് +961 1856555 +961 76 01037 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി

Read More