ഒമാൻ – യു.എ.ഇ റെയിൽവേ പദ്ധതി: ഡയറക്ടർ ബോർഡ് യോഗം ചേർന്നു

ഒമാൻ – ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം മസ്‌കത്തിൽ ചേർന്നു. ഒമാനെയും യു.എ.ഇയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ വികസന പുരോഗതിയും ബോർഡ് അവലോകനം ചെയ്തു. റെയിൽവേ റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിടലെടുത്ത് ഏറ്റവും നൂതന എൻനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഇത് ടണൽ ജോലികളിൽ 25ശതമാനവും പാലം നിർമ്മാണത്തിൽ 50 ശതമാനവും കുറവ് വരുത്തും. 2.5 കിലോമീറ്റർ നീളമുള്ള നിരവധി തുരങ്കങ്ങളും 34 മീറ്റർ ഉയരത്തിൽ എത്തുന്ന പാലങ്ങളും പദ്ധതിയിൽ ഉണ്ട്. സിവിൽ വർക്കുകൾ,…

Read More

ഒമാനിൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2023 നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 5 മുതൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഹിറാഹ്, മസ്‌കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ…

Read More

ഒമാൻ ദേശീയ ദിനാഘോഷം; ലോഗോ പുറത്തിറക്കി

53-ആം ദേശീയദിനാഘോഷത്തിൻറെ ഭാഗമായുള്ള ലോഗോ ഒമാൻ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ലോഗോയിലുള്ളത്. വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. സമൂഹം, സ്ഥിരത, മികവ്, ഭാവി എന്നിവയെല്ലാം അർഥമാക്കുന്നതാണ് ലോഗോ. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക.

Read More

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

ഒമാനിൽ ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിൽ സർവിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാൽ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാൽ വെയിറ്റിങ് ചാർജ് ആയി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയിൽ ആണ് ആരംഭിക്കുക. പിന്നീടുള്ള ഓരാ…

Read More

അഫ്ഗാനിസ്ഥാന് 88 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ച് ഒമാൻ

അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് കൈത്താങ്ങുമായി ഒമാൻ. 88 ടണ്ണിലധികം അവശ്യ വസ്തുക്കളും വൈദ്യസഹായവും എത്തിച്ചു. അഫ്ഗാൻ റെഡ് ക്രസന്റിന് ആണ് സാധനങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഉന്നത നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര സഹായം നൽകിയത്.

Read More

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.പരിശോധനകൾക്ക് ശേഷം, ആവശ്യമായ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സൗത്തേൺ റൺവേ പ്രവർത്തനക്ഷമമാക്കുമെന്നും CAA വ്യക്തമാക്കിയിട്ടുണ്ട്. هيئة #الطيران_المدني تُعلن عن الانتهاء من مشروع إعادة تأهيل المدرج الجنوبي لـ #مطار_مسقط_الدولي ومن المتوقع أن يبدأ تشغيل المدرج قريبًا بمجرد الحصول على الشهادات المطلوبة من قبل الجهات المختصة….

Read More

ഒമാനിൽ കനത്ത മഴ ; ഒരാൾ മരിച്ചു

ഒമാനിൽ പെയ്ത കനത്ത മ​ഴയെ തുടർന്ന്​ ഒരാൾ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ, വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ എത്തി മൃതദേഹം കണ്ടെടുത്തത്​.വാദികളിൽ വാഹനത്തിൽ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ്​ വ്യാഴാഴ്ച സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​…

Read More

ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി വാർത്താവിതരണ മന്ത്രാലയം

ഒമാനിലെ പ്രമുഖ മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടി.വിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വനിത അവതാരകരിൽ പ്രമുഖയാണ്.വാർത്തകളും ടി.വി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വ്യക്തി കൂടിയായിരുന്നു റഹ്മ ബിൻത് ഹുസൈൻ അൽ ഈസ. കുട്ടികൾക്കുള്ള പരിപാടികളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും കുടുംബങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള മറ്റ് പ്രോഗ്രാമുകളും ചെയ്തിരുന്നു. മാധ്യമരംഗത്ത് ഒമാനി സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒമാൻ ടി.വി, റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താവിതരണ…

Read More

ഒമാന്റെ വടക്കൻ മേഖലകളിൽ ഒക്ടോബർ 28 വരെ മഴ തുടരാൻ സാധ്യത

ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഒക്ടോബർ 26 മുതൽ 28 വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ തീയതികളിൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിലും, സമീപപ്രദേശങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. **فرص تأثر أجواء…

Read More

ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. അൽ മാവലേഹിലെ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ അറിയിച്ചിരിക്കുന്നത്. അൽ മാവലേഹിലെ ടാക്‌സ് അതോറിറ്റി ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മാറുന്നത്. تُعلن #وزارة_العمل ممثلة بالمديرية العامة للرعاية العمالية للمراجعين الكرام عن انتقال المديرية إلى بناية الموالح الطابق الثاني (ذات مبنى جهاز الضرائب)….

Read More