ഒമാനിൽ കെവൈസി അപ്‌ഡേഷന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർർഥിച്ച് ബാങ്കിൽ നിന്നാണെന്ന് കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ് സംഘങ്ങൾ അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കെ‌.വൈ‌.സി, പിൻ നമ്പർ, ഒ‌.ടി.‌പി എന്നിവയും മറ്റും ആവശ്യപ്പെട്ട് ഉപഭോക്താവിന്…

Read More

ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം; ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി

ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് ആദരസൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദി അറേബ്യയുമായി ചേർന്നാണ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ഈ സഹകരണ സംരംഭം ഒമാനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ അറിയിച്ചു.

Read More

സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചു

ഒമാനിൽ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് സുൽത്താൻ ഹൈതം സിറ്റി. ഏഴ് ദശലക്ഷം റിയാലിന്‍റെ കരാറിൽ സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്. സ്ട്രാബാഗ് ഒമാൻ കമ്പനിയുമായി ഭവന, നഗരാസൂത്രണ മന്ത്രാലയം ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ…

Read More

ആമിറാത്ത്-ബൗശര്‍ റോഡ് ഇന്ന് തുറക്കും

ഒമാനിലെ ആമിറാത്ത്-ബൗശര്‍ ചുരം റോഡിലെ അറ്റുകറ്റ പണികള്‍ പൂര്‍ത്തിയാക്കിയതായും യാത്രക്കായി ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ പൂര്‍ണമായും തുറന്നുനല്‍കുമെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി റോഡ് അടച്ചിരുന്നു. ഇതിനിടെ ഭാഗമായി തുറന്നു നല്‍കിയിരുന്നുവെങ്കിലും മറ്റു പാതകളിൽ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയായിരുന്നു. ഇതുകൂടി പൂര്‍ത്തിയാക്കിയാണ് റോഡ് തുറക്കുന്നത്. വീണ്ടും റോഡ് തുറക്കുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കും.

Read More

ഒമാനിൽ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്താൻ ജനുവരി മുതൽ ശക്തമായ പരിശോധന

ഒമാനിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് ജനുവരി ഒന്ന് മുതൽ പ്രഖ്യാപിച്ച പരിശോധന സംബന്ധിച്ച് വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. പരിശോധനയ്ക്ക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ മാത്രമേ പരിശോധന നടത്തുകയുള്ളൂവെന്നും സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം പരിശോധനാ നടപടികളെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ…

Read More

മസ്കത്ത്​ ഇന്ത്യൻ എംബസിക്ക്​ തിങ്കളാഴ്ച അവധി

ക്രിസ്മസിന്‍റെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക്​ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.

Read More

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച ഒമാൻ. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുകയും മാനുഷിക സഹായം അനുവദിക്കുകയും ചെയ്യണമെന്ന് ഒമാൻ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ഫലസ്തീനിനെ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ കാർമികത്വത്തിലായിരുന്നു പരിപാടികൾ. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തിയായിരുന്നു നയിച്ചിരുന്നത്. അന്താരാഷ്ട്ര നിയമവും മാനുഷിക മൂല്യങ്ങളും തത്വങ്ങളും മാനദണ്ഡങ്ങളും മറികടന്ന്…

Read More

മൂത്രാശയ ക്യാൻസർ; പുതിയ ചികിത്സ രീതിയുമായി ഒമാൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ

മൂ​ത്രാ​ശ​യ കാ​ൻ​സ​റി​ന് പു​തി​യ ചി​കി​ത്സ രീ​തി​യു​മാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ. റേ​ഡി​യോ​ന്യൂ​ ക്ല​ൈഡ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​ചി​കി​ത്സ സു​ൽ​ത്താ​നേ​റ്റി​ലെ അ​ർ​ബു​ദ ചി​കി​ത്സ രം​ഗ​ത്ത് ഏ​റ്റ​വും വ​ലി​യ കാ​ൽ​വെ​പ്പാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഈ ​രീ​തി​യു​പ​യോ​ഗി​ച്ച് ഒ​മാ​നി​ൽ ആ​ദ്യ​ത്തെ ചി​ത്സ ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. മൂ​ത്രാ​ശ​യ​ത്തി​ലെ ക്യാ​ൻ​സ​ർ സെ​ല്ലു​ക​ളെ നേ​രി​ട്ട് ല​ക്ഷ്യം​വെ​ച്ചു വ​ള​ർ​ച്ച ത​ട​യു​ക​യാ​ണ് ഈ ​ചി​കി​ത്സാ രീ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ചി​ല കേ​സു​ക​ളി​ൽ അ​ർ​ബു​ദ​ങ്ങ​ളെ ത​ന്നെ തു​ട​ച്ചു നീ​ക്കാ​നും ചി​കി​ത്സാ രീ​തി​ക്കു ക​ഴി​യും. പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ രീ​തി​ക​ളാ​യ…

Read More

ഗാസയിലെ വെടിനിർത്തൽ; യുഎൻ സെക്യൂരിറ്റി കൗ​ൺ​സി​ലി​ന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഒമാൻ

ഗാസ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്റെ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത ഒ​മാ​ൻ ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഗോ​ള ആ​ഹ്വാ​നം നി​റ​വേ​റ്റേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. അ​റ​ബ്-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ പ്ര​മേ​യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സു​ര​ക്ഷ കൗ​ൺ​സി​ലി​ന്റെ ബാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ൽ വേ​രൂ​ന്നി​യ ന്യാ​യ​വും സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം പി​ന്തു​ട​രു​ന്ന​തി​നും അ​റ​ബ് പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണം. ഗാ​സ മു​ന​മ്പി​ൽ മാ​നു​ഷി​ക​വും ദു​രി​താ​ശ്വാ​സ​വു​മാ​യ സ​ഹാ​യ​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത​തും ഫ​ല​പ്ര​ദ​വു​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ അ​ടി​യ​ന്ത​ര…

Read More

പലസ്തീൻ ജനതക്ക് വീണ്ടും പിന്തുണ അറിയിച്ച് ഒമാൻ

പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യരാഷ്ട്ര സഭയിൽ വീണ്ടും പൂർണ പിന്തുണ അറിയിച്ച് ഒമാൻ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒമാൻറെ പ്രതിനിധി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീന്റെ ശബ്ദം ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചത്. എന്നാൽ, ലോകം മുഴുവൻ പലസ്തീനുവേണ്ടി ശബ്ദമുയർത്തുകയും ലോകത്തിന്റെ കാതുകൾക്കും കണ്ണുകൾക്കുമുമ്പിൽ ഇസ്രായേൽ നടത്തുന്നന്നത് ഭീകരതയാണെന്ന് മനസിലായിരിക്കുകയാണെന്നും ഒമാൻറെ പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി എൻജനീയർ ഇസ്മായിൽ ബിൻ മർഹൂൺ അൽ അബ്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ…

Read More