പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 10-ന് അവധി പ്രഖ്യാപിച്ചു

പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2024 ജനുവരി 10 ബുധനാഴ്ച്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജനുവരി 7-നാണ് ROP ഇക്കാര്യം അറിയിച്ചത്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ 2024 ജനുവരി 10-ന് സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ജനുവരി 10-ന് സാധാരണ രീതിയിൽ ലഭ്യമാക്കുമെന്നും ROP കൂട്ടിച്ചേർത്തു. تعلن…

Read More

ഒമാനിൽ ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക്

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഏതാനം കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. #البنك_المركزي_العماني يعلن عن إنهاء استعمال فئات من العملة الوطنية وسحبها من التداول خلال مدة أقصاها 360 يومًا إبتداءً من…

Read More

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കർശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം മറികടക്കുന്നവർക്ക്…

Read More

സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. അന്നേ ദിവസം വ്യാഴാഴ്​ചയായയതിനാൽ വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്ക്​ അവധി ബാധകമായിരിക്കും.

Read More

ഒമാൻ മത്രയിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു

വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. മത്ര വിലായത്തിലെ വാട്ടർഫ്രന്റിലാണ് ഈ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ ടൂറിസം വിവരങ്ങൾ നൽകുന്നതിനൊപ്പം ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം അനുഭവങ്ങൾ എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ടൂറിസം മേഖലയിൽ ലഭ്യമായിട്ടുള്ള ഹോട്ടൽ സൗകര്യങ്ങൾ, വിനോദസഞ്ചാര പാക്കേജുകൾ നൽകുന്ന…

Read More

സലാം എയർ മസ്കത്ത് – തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും

ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളായിരിക്കും ഉണ്ടാകുക. ഒമാന്‍ എയറുമായി സഹകരിച്ചാണ്‌ സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക്‌ സര്‍വീസ് നടത്തുക. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് . ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാൽ…

Read More

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത്​ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്​ഥാനാരോഹണദിനമായ ജനുവരി 11ന്​ ആയിരിക്കും. അന്ന്​ വ്യാഴാഴ്​ച ആയതിനാൽ ​വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം അവധി ലഭിക്കും. അവധി ദിനങ്ങൾ സുൽത്താന്‍റെ സ്ഥാനോരഹണ ദിനം: ജനുവരി 11 ഇസ്​റാഅ്​ മിഅ്​റാജ്​ : റജബ് 27 (മാർച്ച് നാലിന്​ സാധ്യത) ഈദുൽ ഫിത്തർ:…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി. കോച്ച് മാന്‍സീനിയുടെ സംഘത്തില്‍ ലോകകപ്പ് ‌ടീമിലെ മിക്ക താരങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫുട്ബോള്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയവരാണ് സൗദി അറേബ്യക്കാര്‍. അന്നത്തെ ആരവം ലോകഫുട്ബോളിന്റെ പുതിയ കളിത്തട്ടായി സൗദിയെ മാറ്റി. റൊണാള്‍ഡോയും ബെന്‍സേമയും സാദിയോ മാനേയുമടക്കം ലോകോത്തര താരങ്ങള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞ കളിക്കാരുമായാണ് സൗദി ഏഷ്യാ കപ്പിനെത്തുന്നത്. ഒരുവര്‍ഷം കൊണ്ട് സൗദി താരങ്ങള്‍ക്ക് കിട്ടിയ മത്സര പരിചയം ചെറുതല്ല, അതിനാല്‍ തന്നെ ടീമില്‍ ആരാധകര്‍ക്കും…

Read More

ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനിൽ ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാൽ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാൽ ആയും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനേക്കാൾ 2.6 ശതമാനം…

Read More

ടൂർ ഓഫ് ഒമാൻ സൈക്ലിങ് മത്സരത്തിന് വീണ്ടും വേദി ഒരുങ്ങുന്നു

ടൂര്‍ ഓഫ് ഒമാന്‍ സൈക്ലിങ് മത്സരത്തിന് വീണ്ടും വേദിയൊരുങ്ങുന്നു. ഫെബ്രുവരി 10 മുതല്‍ 14 വരെ അഞ്ച് ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറുമെന്ന് സാംസ്‌കാരിക, പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. 13മത് എഡിഷന്‍ ടൂര്‍ ഓഫ് ഒമാനാണ് ഇത്തവണ നടക്കുന്നത്. താരങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളില്‍ ഒമാന്‍റെ വിവിധ മേഖലകളിലാണ് മത്സരങ്ങള്‍. രാജ്യാന്തര താരങ്ങളുടെ വലിയ നിര തന്നെ ടൂര്‍ ഓഫ് ഒമാന്‍റെ ഭാഗമാകും. മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍ ഇത്തവണയും…

Read More