
ഒമാനിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 16.67 ലക്ഷം വാഹനങ്ങൾ
ഒമാനിൽ വാഹനങ്ങളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ 16,67,393 വാഹനങ്ങളാണ് സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്തത്. മുൻവർഷം ഇത് 1,660,803 വാഹനങ്ങളായിരുന്നു. രാജ്യത്തെ ആകെ വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 13,26,587 എണ്ണം വരുമിതെന്നു ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. വാഹനങ്ങളിൽ ഭൂരിഭാഗവും വെള്ള നിറത്തിലാണ്. 42.7 ശതമാനം നിരക്കിൽ 712,73 വാഹനങ്ങളാണ് വെള്ളനിറത്തിലുള്ളത്. നിറങ്ങളുടെ കാര്യത്തിൽ വാഹനങ്ങളുടെ ഏറ്റവും ഉയർന്ന ശതമാനം വർധന പർപ്പിളിലാണ്. ഈ നിറത്തിലുള്ള വാഹനങ്ങൾ…