
മോഷണം ; ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ 4 പേർ അറസ്റ്റിൽ
ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്നാണ് സംഘം കേബിളുകൾ മോഷ്ടിച്ചത്. ഏഷ്യൻ പൗരത്വമുള്ള നാലുപേരെ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രിമിനൽ എൻക്വയറി ആൻഡ് ഇൻവെസ്റ്റിഗേഷനാണ് പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന് പൊലീസ് അറിയിച്ചു.