
ഒമാനിൽ ജൂലൈ 19 മുതൽ മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് പ്രാബല്യത്തിൽ വരും
ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, ജൂലൈ 19 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളും, സ്വദേശികളും ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും പ്രസവാവധിയുമായി ബന്ധപ്പെട്ട ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. ഒമാനിലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. #بكِ_نهتم .. 19 يوليو 2024م بدء…