ഒമാനി ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി ; സ്വീകരിച്ച് എൻഡോവ്മെന്റ് , മതകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും

ഒ​മാ​നി ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ തി​രി​ച്ചെ​ത്തി. പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ഒ​മാ​നി തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​യി​രു​ന്നു ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം ന​ട​ത്തി​യി​രു​ന്ന​ത്. മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മി​ഷ​നി​ലെ അം​ഗ​ങ്ങ​ളെ എ​ൻ​ഡോ​വ്‌​മെൻറ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ്​ അ​ൽ മ​മാ​രി​യും മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. സു​ൽ​ത്താ​ൻ ബി​ൻ സ​ഈ​ദ് അ​ൽ ഹി​നാ​യി​യാ​ണ്​ ഹ​ജ്ജ്​ മി​ഷ​നെ ന​യി​ച്ചി​രു​ന്ന​ത്. ജൂ​ൺ ര​ണ്ടി​നാ​യി​രു​ന്നു സം​ഘം സൗ​ദി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടി​രു​ന്ന​ത്. ഫ​ത്വ്​​വ,…

Read More

അനുമതി ഇല്ലാത്ത ഇടങ്ങളിൽ ഗ്രില്ലിങ് ചെയ്താൽ 100 റിയാൽ പിഴ ; മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിലും അനുമതിയില്ലാത്തയിടങ്ങളിലും തീകൂട്ടുന്നതും ഗ്രില്ലിങ്ങും വിലക്കി കുവൈത്ത് മുൻസിപ്പാലിറ്റി. ഇത് ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തും. ഇതുകൂടാതെ ഈ പ്രവൃത്തി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ലംഘകർ ഉത്തരവാദിയാകും. പരിസ്ഥിതി സംരക്ഷണവും പൊതു ജനാരോഗ്യവും പരിഗണിച്ചാണ് മുൻസിപ്പാലിറ്റിയുടെ നടപടി. നേരത്തെ ഈദ് അവധിയുമായി ബന്ധപ്പെട്ട് ഗാർഡൻ, പാർക്കുകൾ, ബീച്ചുകൾ, പച്ചപ്പുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബക്യൂ ചെയ്യുന്നത് മുൻസിപ്പാലിറ്റി വിലക്കിയിരുന്നു. കൂടാതെ നിയുക്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമെന്നും അധികൃതർ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ ഗ്രില്ലിങ് ചെയ്യുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് വഴിവെക്കാറുണ്ട്….

Read More

മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്

ദോഫാർ മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള മൺസൂൺ കാറ്റിന്റെ ഫലമായി സെപ്തംബർ 21 വരെ സീസൺ തുടരും. മിതമായ താപനിലയും മേഘാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. മൂടൽമഞ്ഞുള്ള ഉയർന്ന മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയുടെയും ഇടവിട്ടുള്ള ചാറ്റൽമഴയുടെയും ഫലമായി…

Read More

സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും

ഖരീഫ് സീസണിൻറെ ഭാഗമായി നടക്കുന്ന സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. പതിവിലും വ്യത്യസ്ഥമായി ഈ വർഷം 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളും ഇതിനോടകം തന്നെ അധികൃതർ നടപ്പാക്കിയിട്ടുണ്ട്. പെ​രു​ന്നാ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക്​ ഒ​ഴു​കും. നി​ല​വി​ലു​ള്ള​തി​നോ​ടൊ​പ്പം പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ടൂ​റി​സം ഫെ​സ്റ്റി​വ​ൽ പ​രി​പാ​ടി​ക​ൾ…

Read More

ഒമാനിൽ താപനില കുതിച്ചുയരുന്നു

ഒമാനിൽ താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു. രാജ്യത്തിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സു​നൈ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്​. 47.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ട്. 46.5 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി ഹം​റ അ​ദ് ദു​രു ആ​ണ്​ തൊ​ട്ടു​പി​ന്നി​ലുള്ളത്. മ​ക്‌​ഷി​ൻ 46.2, അ​മീ​റാ​ത്ത്, വാ​ദി അ​ൽ മാ​വി​ൽ 46.1, ബു​റൈ​മി 46, ഇ​ബ്രി 45.9, റു​സ്താ​ഖ് 45.6 എ​ന്നി​ങ്ങനെയാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല​യു​ടെ തോ​ത്.

Read More

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ജൂൺ 17-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ജൂൺ 17, തിങ്കളാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ ബറാഖ പാലസ് മുതൽ ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ട് (സീബ് വിലായത്തിൽ) വരെയുള്ള മേഖലയിലാണ് ജൂൺ 17-ന് രാവിലെ പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 

Read More

ഒമാൻ സെ​ൻ​ട്ര​ൽ മൊ​ത്ത മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് നാ​ല്​ ദി​വ​സം അ​വ​ധി

ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ നാ​ലു ദി​വ​സ​ത്തേ​ക്ക് സെ​ൻ​ട്ര​ൽ മൊ​ത്ത മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജൂ​ൺ 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ൺ 20 ന്​ ​പ​തി​വു​പോ​ലെ മാ​ർ​ക്ക​റ്റ്​ തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും.

Read More

അനധികൃതമായി രാജ്യം വിടാൻ ശ്രമം ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ന്‍ ശ്ര​മി​ച്ച വി​ദേ​ശി​ക​ളെ സ​ഹാ​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ്​ അ​റ​സ്റ്റു​ ചെ​യ്തു. ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രാ​ണ്. നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

കുവൈത്ത് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ

കുവൈത്ത് മംഗഫിലെ ലേബർ ക്യാമ്പലുണ്ടായ തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. 49 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തുകയും കുവൈത്ത് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കുവൈത്ത് ഭരണകൂടത്തോടും,ജനങ്ങളോടും, മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Read More

ഏപ്രിൽ വരെ ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 4,901,796 യാത്രികർ

ഒമാൻ വിമാനത്താവളങ്ങളിലൂടെ 2024 ഏപ്രിൽ അവസാനത്തോടെ സഞ്ചരിച്ചത് 4,901,796 യാത്രികർ. 36,042 വിമാനങ്ങളിലായാണ് ഇത്രയും പേർ സഞ്ചരിച്ചത്. ഇതോടെ ഒമാനിലെ വിമാന യാത്രികരുടെ എണ്ണം 16.4 ശതമാനം വർധിച്ചതായി ഒമാൻ ഒബ്സർവറടക്കം റിപ്പോർട്ട് ചെയ്തു. 2023ൽ ഇതേ കാലയളവിൽ 32,071 വിമാനങ്ങളിലായി 4, 209,846 യാത്രികരാണ് ഒമാൻ വിമാനത്തളങ്ങളിലൂടെ സഞ്ചരിച്ചിരുന്നത്. മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 32,520 വിമാനങ്ങളിലായി 4,430,119 ആയിരുന്നു. എന്നാൽ ഇപ്പോൾ 16.8 ശതമാനം വർധിച്ചതായും 332,391 അന്താരാഷ്ട്ര വിമാനങ്ങളിലായി 4,97,728…

Read More